മത സൗഹാർദ്ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു : വാട്ട്സ്ആപ്പ് , ട്വിറ്റർ, എന്നിവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്തിന്റെ മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ മാധ്യമപ്രവര്ത്തകന് സില്‍വേരി ശ്രീശൈലം നല്കിയ ഹര്‍ജിയില്‍ ന മ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :