play-sharp-fill
ഫേസ്ബുക്ക് പ്രണയം ; പതിനേഴുകാരിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകൻ കേരളത്തിൽ: വനപാതയോരത്ത് സംശയകരമായി കണ്ടതോടെ  പൊലീസ് പൊക്കി

ഫേസ്ബുക്ക് പ്രണയം ; പതിനേഴുകാരിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകൻ കേരളത്തിൽ: വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ

എരുമേലി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്നാട്ടിൽനിന്ന്. സംഭവം എരുമേലിയിൽ. കരിമ്പിൻതോട് വനപാതയോരത്ത് ഇരുവരെയും സംശയാസ്പദമായി നാട്ടുകാർ കൈയ്യേടെ പിടികൂടിയപ്പേഴാണ് സത്യങ്ങൾ പുറത്തറിഞ്ഞത്.

വെച്ചൂച്ചിറക്കാരിയായ പെൺകുട്ടിയെതേടിയാണ് തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനായ കാമുകൻ എത്തിയത്. പെൺകുട്ടി പറഞ്ഞ പ്രകാരമാണ് കാമുകൻ എരുമേലിയിലെത്തിയതെന്ന് അവർ സമ്മതിച്ചു. കമിതാക്കളെ സംശയകരമായി കണ്ടപ്പോൾതന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. യുവാവിനെ മുന്നറിയിപ്പ് നൽകി നാട്ടിലേക്ക് തിരികെ അയച്ചു.

Tags :