ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു ; കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി : തൃശൂരിൽ പണി കിട്ടിയത് എക്‌സൈസിന്

സ്വന്തം ലേഖകൻ തൃശൂർ: നിയമം ലംഘിച്ച് പിടികൂടിയ ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു. കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി. തൃശൂരിൽ പണി കിട്ടിയത് എക്‌സൈസ് അധികൃതർക്ക്. സംഭവം ഇങ്ങനെയാണ്, ചാലക്കുടി കെ.എസ.്ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഫ്‌ളാറ്റ് നിവാസികൾ ഒരുദിവസം രാവിലെ പൈപ്പു തുറന്നപ്പോൾ വരുന്ന വെള്ളത്തിന് മദ്യത്തിന്റെ ഗന്ധം. എങ്ങനെ മദ്യം ടാപ്പിൽ എത്തി. മൊത്തത്തിൽ കൺഫ്യൂഷനായി. തൊട്ടടുത്ത താമസക്കാരോട് ചോദിച്ചപ്പോൾ അവരുടെ ടാപ്പിലും മദ്യം കലർന്ന വെള്ളം. രൂക്ഷമായ തോതിൽ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടു. ഫ്‌ളാറ്റിനോട് ചേർന്ന് ബാറുണ്ട്. ആറു […]

എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തൃശൂർ : എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴിയിൽ വീണ യുവാവ് മുങ്ങി മരിച്ചു. മുങ്ങിത്താഴുന്നത് കണ്ടിട്ടും എക്‌സൈസ് സംഘവും നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ല.ഇവർ നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂർ കിഴുപ്പുള്ളക്കരയിലാണ് സംഭവം. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും എക്‌സൈസ് സംഘം രക്ഷിക്കാൻ തയ്യാറായില്ല. ഹെൽപ് മീ എന്ന് യുവാവ് നിലവിളിക്കുന്നതും കയറിവാടാ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് എക്‌സൈസ് സംഘാംഗമാണെന്നാണ് നാട്ടുകാർ പറയുന്നത്. അയൽവാസിയായ സന്തോഷ് എന്നയാളാണ് വീഡിയോ […]

പുതുവത്സരാഘോഷങ്ങളുടെ ഡി.ജെ പാർട്ടിക്കായി സിന്തറ്റിക് മയക്കുമരുന്നുമായി വന്ന ഒരാൾ എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പുതുവത്സരാഘാഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്കു വണ്ടി സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുവാനെത്തിയ ഒരാൾ എക്‌സൈസ് പിടികൂടി . പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയ്‌നിൽ രാധാമന്ദിരത്തിൽ അപ്പു എന്ന അമൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും ബസിൽ മയക്കുമരുന്നുകളുമായി തമ്പാനൂരിൽ എത്തിയതായിരുന്നു ഇയാൾ . പ്രതിയുടെ പക്കൽ നിന്നും മാരക മയക്കുമരുന്നുകളിൽപ്പെട്ട രണ്ടു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇതോടൊപ്പം രണ്ട് ഗ്രാം ഹാഷിഷ് ഓയിലും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരു മഡിവാളയിൽനിന്നാണ് ഇയാൾ ലഹരിമരുന്ന് വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥർ […]

ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് ഷാഡോ സംഘമാണ് ഇയാളെ കൊച്ചിയിൽ നിന്നും പിടികൂടിയത്. കേരള എക്‌സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ […]

രണ്ടരകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: മധ്യകേരളത്തിൽ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി പിടികൂടി. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ അനീഷ്ഭവനത്തിലെ അനീഷാണ് ( 36 ) എക്‌സൈസ് പിടിയിലായത്. അഞ്ചു കിലോ കഞ്ചാവുമായി കഴിഞ്ഞ മാസം പിടികൂടിയ ഒറീസസ്വദേശിയിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിനെതുടർന്ന് ഉള്ള അനേഷണത്തിൽ ആണ് പ്രതി കഞ്ചാവുമായി കുടുങ്ങിയത് മുൻപ് ഒരിക്കൽ കഞ്ചാവ് ആയി തമിഴ്‌നാട്ടിൽ നിന്നു […]

ഗുഡ്സ് ഓട്ടോയിലെ ഓറഞ്ച് വില്പനയുടെ മറവിൽ കഞ്ചാവും  വിദേശ മദ്യവും കച്ചവടം ; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം  ലേഖകൻ മഞ്ചേരി: ഗുഡ്‌സ് ഔട്ടോയിലെ  ഓറഞ്ച് വില്പനയുടെ മറവിൽ ന മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കൻ എക്സൈസ് സംഘം പിടിയിൽ. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) എക്സൈസ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിര്‍മ്മിത വിദേശ മദ്യവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ്  ഇന്നലെ രാത്രി അധികൃതര്‍ അബ്ദുൽ സലാമിന്റെ  വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. […]

മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണി എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ആലുവയിൽ എക്‌സൈസിന്റെ മയക്കു മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. കൊച്ചി, തോപ്പുംപടി വാലുമേൽ, പ്രതീക്ഷ നഗറിൽ സലിം മകൻ ബിനു എന്നയാളെയാണ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 50 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പിടിച്ച് പറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയായ ഇയാൾ എട്ട് […]

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: കോടിക്കണക്കിന് രൂപ വിലവരുന്ന 26.082 കിലോ എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ചെന്നൈ സ്വദേശി അലി എന്നു വിൽക്കുന്ന അബ്ദുൾ റഹ്മാൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.2018 സെപ്തംബറിലാണ് കൊച്ചിയിലെ കൊറിയർ സ്ഥാപനം വഴി മലേഷ്യയിലേക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ചത്.എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻ സ്‌പെക്ടർ ബി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.എട്ട് […]