വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

 

സ്വന്തം ലേഖിക

കൊച്ചി: കോടിക്കണക്കിന് രൂപ വിലവരുന്ന 26.082 കിലോ എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ചെന്നൈ സ്വദേശി അലി എന്നു വിൽക്കുന്ന അബ്ദുൾ റഹ്മാൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.2018 സെപ്തംബറിലാണ് കൊച്ചിയിലെ കൊറിയർ സ്ഥാപനം വഴി മലേഷ്യയിലേക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ചത്.എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻ സ്‌പെക്ടർ ബി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.എട്ട് കാർട്ടൺ ബോക്‌സുകളിലായി സാരികൾക്കുള്ളിൽ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്താൻ ശ്രമിച്ചത്.

തുടർന്ന് കണ്ണൂർ കടമ്പൂർ കണ്ടത്തിൽ മീരനിവാസിൽ പ്രശാന്ത് കുമാറിനെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി എ അശോക് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അലി ഒളിവിലായിരുന്നതിനാൽ ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം മലേസ്യയിൽ നിന്നും വന്ന അലിയെ ട്രിച്ചി എയർപോർട്ടിൽ വെച്ച് ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 400 ഗ്രാം സ്വർണവും ഇയാളിൽ നിന്നും പിടിച്ചെടുത്തു.തുടർന്ന് ട്രിച്ചി എയർപോർട് പോലിസിന് കൈമാറിയ അലിയെ എറണാകുളം എക്‌സൈസ് അസിസ്റ്റന്റ് സജിത് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യ ചെയ്യലിൽ മയക്കുമരുന്നു ശൃംഖലയെക്കുറിച്ച് എക്‌സൈസിന് ഇയാളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.

Tags :