വീട് ആക്രമിക്കും, അരി മോഷ്ടിക്കും;സുൽത്താൻ ബത്തേരിയെ വിറപ്പിച്ച ‘കൊലയാളി അരസിരാജ’ ഒടുവിൽ മുത്തങ്ങയിലെ ആനപ്പന്തിയിൽ.
സ്വന്തം ലേഖകൻ
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിൽ എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി നഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന നഗരത്തിലിറങ്ങി മൂന്നാം ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയത്.
മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജൻ അരുൺ സഖറിയയെ ആക്രമിച്ചു. വെടിയേറ്റ് മയങ്ങിയ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. അർധമയക്കത്തിലിരിക്കെയാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടറുടെ കാലിനാണ് പരിക്കേറ്റത്.