തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ രക്ഷയില്ലാതെ കേരളം;വയനാട്ടില്‍ അച്ഛന്റെ മൃതദേഹം മറവ് ചെയ്യാന്‍ കാട്ടില്‍ കുഴിവെട്ടിയവരെ കാട്ടാന ആക്രമിച്ചു;സംഭവം ഇടുക്കി ശാന്തന്‍പാറയിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ
സ്വന്തം ലേഖകൻ
വയനാട്:സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കാട്ടാനയുടെ ആക്രമണം.
പിതാവിന്റ മൃതദേഹം മറവു ചെയ്യാന്‍ കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുക്കുകയായിരുന്ന സഹോദരങ്ങളെ
കാട്ടാന ആക്രമിച്ചു.
വയനാട് ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിതാവിന്റ മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്ന സമയത്താണ് ഇവരെ കാട്ടാന ആക്രമിച്ചത്.
ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വയനാട്ടിലും കാട്ടാന ആക്രമണം ഉണ്ടായത്. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വാദേശിയായ ശക്‌തിവേലാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ മൂലം നാട്ടിൽ ജനത്തിൻ്റെ സ്വൈര്യജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്.