ആരോ പറമ്പില്‍ ഒളിപ്പിച്ച് വാഷ് കുടിച്ച് ഫിറ്റായി ആന ; പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരം : സംഭവം മലപ്പുറത്ത്

ആരോ പറമ്പില്‍ ഒളിപ്പിച്ച് വാഷ് കുടിച്ച് ഫിറ്റായി ആന ; പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരം : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍

മലപ്പുറം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചാരായം വാറ്റും വ്യാജ മദ്യ നിര്‍മ്മാണവും തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ചാരായ നിര്‍മ്മാണത്തിനായി പൊലീസിനെ ഭയന്ന് പറമ്പില്‍ സൂക്ഷിച്ചിരുന്ന് വാഷ് ആന കുടിച്ചു. വാഷ് കുടിച്ചതോടെ ആന ഫിറ്റാവുകയും ചെയ്തു.

‘വാഷ്’ കുടിച്ച ആന ഫിറ്റായതോടെ പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരമാണ്. വാഷ് കുടിച്ച് ഫിറ്റായ ആന സമീപത്തെ കമുകും റബര്‍തൈകളും അടക്കം നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കക്കറ മെവള്ളക്കംപാടം കല്ലുവെട്ടുകുഴിയില്‍ ജോസിന്റെ പറമ്പില്‍ തോടിനോട് ചേര്‍ന്നാണ് 2 കന്നാസ് വാഷ് ആരോ പൊലീസും എക്‌സസൈസും കാണാതിരിക്കാനായി ഒളിച്ചു വച്ചിരുന്നു.

പറമ്പില്‍ ഒളിപ്പിച്ച് വച്ചിരുന്ന പൊലീസ് കണ്ടില്ലെങ്കിലും കുണ്ടോട വനത്തില്‍ നിന്നെത്തിയ കാട്ടാന കൃത്യമായി വാഷ് ഒളിപ്പിച്ച കന്നാസ് കാണുകയും ഉണ്ടായി, മൂടി തെറിപ്പിച്ചു വാഷ് കുടിക്കുകയും ചെയ്തു.

രാവിലെ തോട്ടത്തില്‍ എത്തിയ ജോസാണ് സംഭവം പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കന്നാസില്‍ ബാക്കിയുണ്ടായിരുന്ന വാഷ് നശിപ്പിച്ചുകളഞ്ഞു.

ജോസിന്റെ തോട്ടത്തിലെ റബര്‍ തൈകളും സമീപത്തെ കാപ്പില്‍ മുഹമ്മദിന്റെ കമുകുകളുമാണ് കാട്ടാന വാഷ് കുടിച്ച് ഫിറ്റായ ആന നശിപ്പിച്ചത്.