പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങി ഇ ശ്രീധരന്‍; സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ രാഷ്ട്രപതി ഭരണമാകാനും സാധ്യതയെന്ന് വിലയിരുത്തല്‍; ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണ് ശ്രീധരന്റെ പ്രസ്താവനയെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് അറിയിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പാലാക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ എനിക്ക് വോട്ട് ചെയ്തത്. ബിജെപിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കൂടിയിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ഞാന്‍ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ […]

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു. വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് […]

ബീഫ് നിരോധനത്തെപ്പറ്റിയും കെ. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെപ്പറ്റിയും ചോദിച്ചു; പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍ പാലക്കാട്: ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകള്‍ എന്നിവയെപ്പറ്റി അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമമായ ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന്‍ പ്രകോപിതനായി ഇറങ്ങിപ്പോയത്. അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ […]

സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്ന് ഇ.ശ്രീധരനെ നീക്കി. ഇ.ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം ശ്രീധരന്റെ ചിത്രം പോസ്റ്ററുകളിൽ നിന്നും നീക്കം ചെയ്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ.ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപിയിൽ അംഗമായതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ നിർദേശം. ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ […]

വേഗ റെയിൽപാത പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല ; കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരൻ

സ്വന്തം ലേഖൻ കൊച്ചി: വേഗ റെയിൽപാത പദ്ധതി കേരള സർക്കാർ നടപ്പാക്കുമെന്ന പ്രതീക്ഷയില്ലെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു.ചെലവു കുറയ്ക്കാൻ വേണ്ടിയാണു സർക്കാർ ഹൈ സ്പീഡ് റെയിൽവേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതുകൊണ്ടു ചെലവിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് – സെമി ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ കേരളത്തിന്റെ പദ്ധതി ഉൾപ്പെട്ടിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ യാത്രാ ട്രെയിനുകൾ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റർ വേഗത്തിൽ […]

പാലാരിവട്ടം പാലം : പുനർനിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിന്മാറുന്നു ; ഇ. ശ്രീധരൻ

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിൻന്മാറുന്നുവെന്ന് ഇ.ശ്രീധരൻ അറിയിച്ചു. ഇക്കാര്യം അറിയിച്ച് സർക്കാരിന് ഉടൻ കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ കേരളത്തിലെ പ്രവർത്തനം ജൂണിൽ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഇതിന് മുനപ് പാലം പുനർനിർമാണം പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് വിശദീകരണം. പുനർനിർമാണം ഒക്ടോബറിൽ തുടങ്ങി ജൂണിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇത് വരെ നിർമാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തിൽ പരിശോധന നടത്തിയശേഷം പാലം പൂർണ്ണമായും പുനർനിർമിക്കണമെന്ന ഇ […]