play-sharp-fill

വേഗ റെയിൽപാത പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല ; കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരൻ

സ്വന്തം ലേഖൻ

കൊച്ചി: വേഗ റെയിൽപാത പദ്ധതി കേരള സർക്കാർ നടപ്പാക്കുമെന്ന പ്രതീക്ഷയില്ലെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു.ചെലവു കുറയ്ക്കാൻ വേണ്ടിയാണു സർക്കാർ ഹൈ സ്പീഡ് റെയിൽവേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതുകൊണ്ടു ചെലവിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് – സെമി ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ കേരളത്തിന്റെ പദ്ധതി ഉൾപ്പെട്ടിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ യാത്രാ ട്രെയിനുകൾ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റർ വേഗത്തിൽ ഗുഡ്‌സ് ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീധരൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് വേഗ റെയിൽപാത പദ്ധതി.പദ്ധതിയിൽ പാളത്തിന് ഇരുവശത്തും ഉയരത്തിൽ മതിൽ വേണ്ടി വരും അതുകൊണ്ട് പദ്ധതിക്കു റെയിൽവേ തത്വത്തിൽ അംഗീകാരം നൽകിയിട്ടില്ലെന്നും പറഞ്ഞു.പദ്ധതിയുടെ സർവേ നടത്താൻ മാത്രമേ അനുമതി നൽകിയിട്ടുള്ളെന്നും പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകിയാലേ പദ്ധതിക്ക് അനുമതി കൊടുക്കാൻ കഴിയുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags :