പാലാരിവട്ടം പാലം : പുനർനിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിന്മാറുന്നു ; ഇ. ശ്രീധരൻ

പാലാരിവട്ടം പാലം : പുനർനിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിന്മാറുന്നു ; ഇ. ശ്രീധരൻ

 

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിൻന്മാറുന്നുവെന്ന് ഇ.ശ്രീധരൻ അറിയിച്ചു. ഇക്കാര്യം അറിയിച്ച് സർക്കാരിന് ഉടൻ കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ കേരളത്തിലെ പ്രവർത്തനം ജൂണിൽ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഇതിന് മുനപ് പാലം പുനർനിർമാണം പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് വിശദീകരണം.

പുനർനിർമാണം ഒക്ടോബറിൽ തുടങ്ങി ജൂണിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇത് വരെ നിർമാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തിൽ പരിശോധന നടത്തിയശേഷം പാലം പൂർണ്ണമായും പുനർനിർമിക്കണമെന്ന ഇ ശ്രീധരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പാലം പൊളിക്കാനുള്ള സർക്കാരിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനർനിർമാണം ഒക്ടോബറിൽ തുടങ്ങി ജൂണിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇത് വരെ നിർമാണം തുടങ്ങാനായിട്ടില്ല.