ബീഫ് നിരോധനത്തെപ്പറ്റിയും കെ. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെപ്പറ്റിയും ചോദിച്ചു; പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

ബീഫ് നിരോധനത്തെപ്പറ്റിയും കെ. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെപ്പറ്റിയും ചോദിച്ചു; പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍

പാലക്കാട്: ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകള്‍ എന്നിവയെപ്പറ്റി അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമമായ ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന്‍ പ്രകോപിതനായി ഇറങ്ങിപ്പോയത്.

അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ ശ്രീധരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. നിങ്ങള്‍ വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

ഒരു മാദ്ധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ നമുക്ക് ഇത് നിര്‍ത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരന്‍. അതിന് ശേഷം ‘എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്’, എന്ന് ചോദിക്കുന്ന ശ്രീധരന്‍ കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

 

Tags :