തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല ; നിർമ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ : ഫണ്ട് നൽകാത്തതിനല്ല വയലിൽ വീട് നിർമ്മിച്ചതിനാണ് തറ പൊളിച്ചതെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം

സ്വന്തം ലേഖകൻ കാസർകോട്: തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ലെന്ന് ആരോപിച്ച് നിർമ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് സി.പി.എം പാർട്ടി പ്രവർത്തകർ പൊളിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകരിൽ ആരോ എത്തി കൊടി എടുത്തുമാറ്റുകയായിരുന്നു. റാസിഖിന്റെ വീട്ടിലെത്തി പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാമെന്ന് റാസിഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും വൈകുകയായിരുന്നു. ഇതിൽ പ്രകോപിതരായി പ്രവർത്തകർ തറ പൊളിച്ച് കൊടി നാട്ടുകയായിരുന്നു. […]

രാത്രിയിൽ ടോറസ് ലോറി കെട്ടിവലിച്ചു നിരത്തിലിറങ്ങി യുവാക്കൾ ; പെട്രോൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ കൂരോപ്പട: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യെത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. ദിനം പ്രതി ഉയരുന്ന വില വർദ്ധനവിൽ പ്രതിഷേധിച്ച് ടോറസ് ലോറി കെട്ടിവലിച്ചാണ് ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചത്. കൂരോപ്പട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട കവലയിൽ നടന്ന പ്രതിഷേധത്തിൽ വലിയ പങ്കാളിതമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമെ നാട്ടുകാരും പ്രതിഷേധത്തിൽ അണിനിരന്നു.കൂരോപ്പട കവലയിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സിഎം വർക്കി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി അജയ്‌നാഥ്‌ അധ്യക്ഷനായി.സിപിഐഎം ലോക്കൽ സെക്രട്ടറി ഇ […]

ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മറ്റുപാർട്ടിക്കാർ ചെയ്തതാണെന്ന ന്യായീകരണവുമായി പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ കുമ്പള : ഡി.വൈ.എഫ്.ഐ.നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് നാലുകിലോ കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ പ്രതാപ് നഗറിൽ താമസിക്കുന്ന ഡി.വൈ.എഫ്.ഐ മംഗൽപാടി വില്ലേജ് സെക്രട്ടറിയായ റഫീഖിന്റെ(34) വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസർകോട് ഡിവൈ.എസ്പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപായി റഫീഖ് വീട്ടിൽനിന്ന് പുറത്ത് പോയതായി വീട്ടുകാർ പറഞ്ഞു. […]

ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം : ഡി.വൈ.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു ; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ മലപ്പുറം : പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരിയിൽ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം കലാശിച്ചത് കത്തികുത്തിൽ.സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റായ മൂത്തേടത്ത് മുജീബ് റഹ്മാൻ(36)നാണ് വെട്ടേറ്റത്. പരിക്കേറ്റതിനെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബ് റഹ്മാനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്(56) നെ പോത്തുകൽ സി ഐ ശംഭുനാഥ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുണ്ടേരി നാരങ്ങാപ്പൊയിൽ ബദൽ സ്‌കൂളിൽ നടന്ന രണ്ടാം വാർഡിലെ […]

റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം ; നാല് ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വടശേരിക്കര: റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുനാട് കൂനംകരക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ളാഹ സ്വദേശികളായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ […]

കോവിഡിനെ ഭയന്ന് പിൻവാങ്ങിയില്ല ; കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡിനെ ഭയന്ന് പിൻവാങ്ങാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. റാന്നി, ചെറുകോൽ വില്ലേജ് കീക്കൊഴൂർ സ്വദേശിയായ എം.വി ബാലന്റെ മൃതദേഹമാണ്(69) ഡി.വൈ.എഫ്.ഐ കോടിമത മേഖലാ കമ്മിറ്റി പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് സംസ്‌കരിച്ചത്. മരണാനന്തര ചടങ്ങുകൾക്കായുള്ള സൗകര്യമില്ലാതിരുന്നതിനാൽ മുട്ടമ്പലം പൊതുശ്മശാനത്തിൽ ചടങ്ങുകൾ നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുടുംബത്തിൽ നിന്ന് മറ്റാളുകൾക്ക് ചടങ്ങുകൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഡി.വൈ.എഫ്.ഐ. കോട്ടയം ടൗൺ കോടിമത മേഖലാ സെക്രട്ടറി രാഹുൽ.പി.ജയകുമാർ , പ്രസിഡന്റ് സനൂപ് .എസ്, […]

ഉഗാണ്ടയിലും ചെക്കോസ്ലോവാക്യയിലും എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കും ; വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്‌ഐയ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്

  സ്വന്തം ലേഖിക തൃശൂർ: വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. തൃശൂർ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിൻറെ നേതൃത്വത്തിലാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾ വാളയാറിൽ എന്താണ് പ്രതികരിക്കാത്തത്. നേതാക്കളെ എവിടെയെങ്കിലും കണ്ടുകിട്ടിയാൽ ഉടൻ എകെജി സെൻററിൽ ഏൽപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.

എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കോട്ടയം : •മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കൽ സ്വദേശി ഗീതു തോമസ് ആണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ചാണ് വിവാഹം. ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. എസ്.എഫ്.ഐ […]