സ്കൂൾ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ്ക്കൾ ആക്രമിച്ചു; നാലര വയസുകാരന്റെ മുഖത്ത് കടിയേറ്റു..!
സ്വന്തം ലേഖകൻ മലപ്പുറം: നിലമ്പൂരിൽ നാലര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു .സ്കൂൾ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എൽകെജി വിദ്യാർഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി മൺപറമ്പിൽ നവാസിന്റെ മകൻ നാലരവയസ്സുകാരൻ സയാൻ മുഹമ്മദിനെയാണ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചത്. കുട്ടിയുടെ മുഖത്ത് കടിയേറ്റു. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപം ഏനാന്തിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ വന്ന ബന്ധുവിന്റെ മുന്നിലായാണ് സയാൻ നടന്നത്. അതിനിടെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധുവും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ […]