പൊൻകുന്നത്ത് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു ; സംഭവം ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനിടെ ; നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയം

പൊൻകുന്നത്ത് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു ; സംഭവം ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനിടെ ; നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയം

പൊന്‍കുന്നം: ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ വി. രാജന് (49) ആണ് നായയുടെ കടിയേറ്റത് . ഇദ്ദേഹം മുണ്ടക്കയം സ്വദേശിയാണ്.

ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനിടെയാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. ഇടതു കൈയിൽ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ചിറക്കടവ് താവൂര്‍ ഭാഗത്തുവെച്ചാണ് സംഭവം. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നായ തുടല്‍പൊട്ടിച്ച്‌ ഓടിയെത്തി കടിക്കുകയായിരുന്നു. കൈയിലിരുന്ന ബുക്ക് കൊണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും കൈപ്പത്തിയില്‍ കടിച്ചു. വീട്ടിലെത്തിയപ്പോള്‍തന്നെ നായയുടെ വായില്‍നിന്നു നുരയും പതയും വരുന്നത് ശ്രദ്ധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വീട്ടുകാരോട് സൂചിപ്പിച്ചപ്പോള്‍ രോഗബാധ സംശയിച്ചു കെട്ടിയിട്ടതാണെന്നു പറഞ്ഞു.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പേവിഷത്തിനുള്ള ആദ്യഡോസ് വാക്സിന്‍ നല്‍കി