വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ; ശരീരമാസകലം പരിക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
കൊല്ലം: ഒന്നര വയസ്സുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം.കൊല്ലം മയ്യനാടാണ് സംഭവം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം ഇവിടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ ഓടിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല തവണ തെരുവുനായ ആക്രമണമുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല.
ഡോക്ടർമാർക്ക് അടക്കം നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്തോടെ പ്രതിഷേധം ഉയരുകയാണ്.