മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 പേര്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്..! അപകടം ഇന്ന് പുലർച്ചെ

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 12 പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പൂനെ-റായ്ഗഡ് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിള്‍ ഗുരവില്‍ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; പുഴയിൽ കുളിക്കുന്നതിനിടെ അപകടം; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു.തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മരിച്ചത്. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ. സംഘത്തിൽ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. അതിനിടെയാണ് എട്ട് വയസുകാരൻ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്നത് കണ്ട ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയാണ് മാതാപിതാക്കളോട് വിവരം പറഞ്ഞത്. മുതിർന്നവർ പെട്ടെന്നു തന്നെ കുട്ടിയെ രക്ഷിച്ചെങ്കിലും അനക്കമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചു. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ഭാര്യയോട് ഫോണിൽ സംസാരിക്കവേ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു..! ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം.കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് അപകടം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ ഭാര്യ പല പ്രാവശ്യം തിരികെ വിളിച്ചു. ഫോണിൽ കിട്ടാതെ വന്നതോടെ ഇവർ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: […]

സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ..! ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലം പൊലിഞ്ഞത് വഴിയാത്രക്കാരന്റെ ജീവൻ. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി(63) ആണ് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചത്.സംഭവത്തിൽ ബസ് ഡ്രൈവർ ഇരിട്ടി സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ ആണ് സംഭവം. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കയറാനെത്തിയതായിരുന്നു ജയരാജ്‌. സ്വകാര്യ ബസ് അമിത വേ​ഗതയിലെത്തി തട്ടിയിട്ട് ഇയാളുടെ ദേഹത്തൂടെ കയറിയിറങ്ങി പോകുകയായിരുന്നു. ജയരാജ് തത്ക്ഷണം തന്നെ മരിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്ന് ബസ് […]

കൂട്ടുകാരുമായി കുളിക്കാനിറങ്ങി..! അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് 17 കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 17 കാരന് ദാരുണാന്ത്യം.ഉള്ളന്നൂർ സ്വദേശി ഗീവർഗീസ് ഇ വർഗീസാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. രണ്ട് മണിക്കൂറോളം വെള്ളത്തിൽ കിടന്ന കുട്ടിയെ ജീവനോടെ കരയ്ക്ക് എത്തിച്ചിരുന്നെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയ ഗീവർഗീസ് ഒഴുക്കിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സംഭവം നടന്ന് രണ്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രി […]

നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു;അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്

സ്വന്തം ലേഖകൻ പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ കൊല്ലപ്പെട്ടു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേക്കാണ് കാർ പതിച്ചത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം – മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഭാ​ഗം കൂടിയായതിനാൽ ഇവിടെ […]

അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

സ്വന്തം ലേഖകൻ വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നി​ഗമനം. ഇന്നലെ രാത്രി പത്തരവരെ ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അ​ഗളി പൊലീസ് […]

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54),യാണ് മരിച്ചത്. ഇവരുടെ മകന്‍ നിധിന്‍ (32) ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇയാൾ മത്സ്യത്തോഴിലാളിയാണ്. പിന്നാലെ കുഴഞ്ഞു വീണ ഇന്ദുലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. അതേസമയം പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. […]

വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽനിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ. പെട്രോൾ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിൽ കയറാൻ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് […]

രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയിൽ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയിരുന്നു. തുടർന്ന് […]