വിറകു ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റു..! കണ്ണൂർ ആറളത്ത് മധ്യവയസ്കന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. ആറളം ഫാം പത്താം ബ്ലോക്കിലെ രഘു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മറ്റു രണ്ട് പേർക്കൊപ്പം വിറകു ശേഖരിക്കുന്നതിനിടെയാണ് രഘുവിന് കാട്ടാനയുടെ ചവിട്ടേറ്റത്. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. അതേസമയം തങ്ങളുടെ ജീവന് പുല്ലുവില നൽകുന്ന അധികാരികൾക്കെതിരെ മരണപ്പെട്ട രഘുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കാട്ടാനകൾക്കു മുന്നിലേക്ക് നിരാലംബരായ ആദിവാസികളെ വലിച്ചെറിഞ്ഞുകൊടുത്ത പുനരധിവാസ പദ്ധതിക്ക് ഇതോടെ വീണ്ടുമൊരു രക്തസാക്ഷി കൂടെ.

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയാണ് അപകടം. അറക്കുളം മൈലാടിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

ഗാനമേളക്കിടെ യുവാവിന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ നേമം: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറിൽ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ദ്രജിത്ത് കിണറിൽ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗാനമേളയ്ക്ക് […]

മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജറോം ജോളി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവ് മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയത്ത് ബി എഫ് എക്സ് ഗ്രാഫിക്സ് വിദ്യാർത്ഥിയാണ് ജെറോം. കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ജെറോം ഞായറാഴ്ച പകൽ 4 നാണ് സംഭവം. ആർപ്പൂക്കര ആറാട്ട് കടവിന് സമീപം സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെ റോം സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങിയ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കടവിൻ്റെ സമീപത്തുനിന്നു […]

വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ പൊന്നപ്പന്‍ അന്തരിച്ചു

കടുത്തുരുത്തി: വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ മുടന്തൻ കുഴി വീട്ടിൽ പൊന്നപ്പന്‍(71) അന്തരിച്ചു.  എസ്.എന്‍.ഡി.പി.യോഗം മുന്‍ കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, ശ്രീനാരായണ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, കോട്ടയം ഡി.സി.സി. മുന്‍ അംഗം, എസ്.എന്‍.ഡി.പി. യോഗം പൂഴിക്കോല്‍ ശാഖാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.എസ്.പി. സംസ്ഥാന സെക്രട്ടറിയായിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥിയായി ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. സഹകരണസംഘം മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: വത്സമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: […]

കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം : ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ പരേതനായ ജോൺ പെല്ലിശ്ശേരിയുടെ ഭാര്യ റോസന്മ ജോൺ (78 സുബി ഹോസ്റ്റൽ / പയസ്സ് കോളേജ് ) അന്തരിച്ചു. സംസ്കാരം പിന്നീട് മക്കൾ – സുബി (ഓസ്ട്രേലിയ), സുനി (കു വൈറ്റ്), സുമി (ക്യാനഡ) മരുമക്കൾ – സോജൻ (കുറുമ്പനാട് ), സ്കറിയാച്ചൻ (പായിപ്പാട്), റെലിക്സ്‌ (പാല)

തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ വസ്ത്രത്തിന് തീ പിടിച്ചു; ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സ്വന്തം ലേഖകൻ കാസർകോട്: കാസർകോട് പൊള്ളാലേറ്റ് ചികത്സയിലായിരുന്നു യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കയാണ് രശ്മി മരിച്ചത്. അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേല്‍ക്കുന്നത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. […]

മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി അന്തരിച്ചു; ഇന്ത്യയുടെ 26 -ാംമത് ചീഫ് ജസ്റ്റിസായിരുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി (91) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയുടെ 26 -ാംമത് ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം. 1932 മാർച്ച് 25 ന് ഗുജറാത്തിലെ സൂറത്തിലായിരുന്നു ജനനം. എൽ.എൽ.ബി പഠനത്തിന് ശേഷം 1954 ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ & സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1976-ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. 1988-ൽ സുപ്രിംകോടതി ജഡ്ജിയായി […]

യുവസംവിധായകൻ കുറവിലങ്ങാട് ചിറത്തടത്തിൽ മനു ജെയിംസ് ന്യുമോണിയ ബാധിച്ച് മരിച്ചു

കുറവിലങ്ങാട്: യുവസംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു. കുറവിലങ്ങാട് ചിറത്തടത്തിൽ മനു ജെയിംസ് (31) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ (26 – 02 – 2023 ഞായർ) ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. സിനിമ സംവിധാന രംഗത്ത് പ്രവർത്തിച്ചവരവെയാണ് മനു ജെയിംസിന്റെ അപ്രതീക്ഷിത വിയോഗം. 2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി […]

കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; യു പി സ്വദേശി മെഷീന്‍ ഓണാക്കിയതാണ് അപകട കാരണം; ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ തൃശൂര്‍ : കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. തൃശ്ശൂർ വെളയനാട് റോഡ് നിർമ്മാണത്തിനിടെയാണ് ദാരുണമായ സംഭവം. രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന്‍ ഓണ്‍ ആക്കിയതാണ് അപകട കാരണം. സാധാരണ മെഷീന്‍ ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന്‍ […]