play-sharp-fill
കൂട്ടുകാരുമായി കുളിക്കാനിറങ്ങി..! അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് 17 കാരന് ദാരുണാന്ത്യം

കൂട്ടുകാരുമായി കുളിക്കാനിറങ്ങി..! അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് 17 കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 17 കാരന് ദാരുണാന്ത്യം.ഉള്ളന്നൂർ സ്വദേശി ഗീവർഗീസ് ഇ വർഗീസാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.

രണ്ട് മണിക്കൂറോളം വെള്ളത്തിൽ കിടന്ന കുട്ടിയെ ജീവനോടെ കരയ്ക്ക് എത്തിച്ചിരുന്നെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയ ഗീവർഗീസ് ഒഴുക്കിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

സംഭവം നടന്ന് രണ്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.