രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.

അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയിൽ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കൾ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. ഫെബ്രുവരി 23-ന് വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. വിവാഹദിനത്തിൽ പെൺകുട്ടി എത്തിയെങ്കിലും അഖിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. അതിന്റെ മനോവിഷമത്തിൽ പെൺകുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാ കുറ്റം എന്നിവ ചുമത്തിയാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.