കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഐക്കാരിയായ എംഎല്‍എ സി കെ ആശയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശ പരിപാടിയില്‍ പങ്കെടുത്തത്. കെപിസിസിയാണ് സംഘാടകരെങ്കിലും […]

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും; തീരുമാനം വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമുണ്ടായത്. കെ നാരായണ ആണ് ഡി രാജയുടെ പേര് നിര്‍ദേശിച്ചത്. കാനം രാജേന്ദ്രന്‍ നിര്‍ദേശത്തെ പിന്താങ്ങി. 019 ജൂലൈയിലാണ് ജനറല്‍ സെക്രട്ടറിയായി ഡി രാജ ചുമതലയേറ്റത്. എസ് സുധാകര്‍ റെഡ്ഡി അനാരോഗ്യം മൂലം സ്ഥാനം ഒഴിഞ്ഞപ്പോൾ ഡി രാജ ചുമതലയേല്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്. കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയവാഡയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന […]

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം; ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും;ഡി രാജ തുടരാൻ സാധ്യതയില്ല…

സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും. പ്രായപരിധി നിർദേശം ഭേദഗതികളോടെ പാർട്ടി കോൺഗ്രസ് ഭരണഘടന കമ്മീഷൻ അംഗീകരിച്ചു.ഇതോടെ സി പി ഐ നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ കൂടുതൽ കടന്നു വരുമെന്ന് അനുമാനിക്കപ്പെടുന്നു.ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും.പകരം ആര് എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.പാർട്ടിക്ക് സാമാന്യം സ്വാധീനമുള്ള കേരളത്തിൽ നിന്ന് ആരെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി […]

പ്രായപരിധിയിൽ ഇളവില്ല; കെഇ ഇസ്മയിൽ സിപിഐ ദേശീയ കൗൺസിലിൽ നിന്നും പുറത്തേക്ക്…

പ്രായപരിധി നിബന്ധന കർശനമാക്കാനൊരുങ്ങി സിപിഐ. ദേശീയ കൗൺസിലിലും പ്രായപരിധിയിൽ ആർക്കും ഇളവുണ്ടാകില്ല. ഇതോടെ കേരളത്തിൽ നിന്നുളള മുതിർന്ന നേതാവ് കെഇ ഇസ്മയിൽ ഉൾപ്പെടെയുളളവർ പുറത്ത് പോയേക്കും. പ്രായപരിധി കർശനമാക്കിയാൽ മുതിർന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നും വിലയിരുത്തലുണ്ട്. 75 വയസ് കഴിഞ്ഞവരെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. കൗൺസിൽ അം​ഗങ്ങൾ കുറവുളള ചില സംസ്ഥാനങ്ങൾക്ക് മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് നൽകുക. ഇത് തീരുമാനിക്കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു. സിപിഐയുടെ […]

സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്തില്‍ മാസ്‌ക് വിതരണം നടത്തി

സ്വന്തം ലേഖകന്‍ വൈക്കം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പത്താം വാര്‍ഡില്‍ മാസ്‌ക് വിതരണം നടത്തി. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കട്ടികള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങള്‍ക്കുമാണ് മാസ്‌ക് വിതരണം ചെയ്തത്. മാസ്‌ക് വിതരണ പരിപാടി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി മെമ്പര്‍ ബി. രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ, മനു സിദ്ധാര്‍ത്ഥന്‍, പി.വി പ്രകാശന്‍, പി.സി റെജിമോന്‍, എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി രാഗേഷ് , അര്‍ജുന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു, വാര്‍ഡിലെ മുഴുവന്‍ […]

പരസ്പരം ആരോപണവും പ്രത്യാരോപണവും ; സി.പി.ഐ – സി.പി.എം ചേരിപ്പോര് മുറുകുന്നു

സ്വന്തം ലേഖകൻ എറണാകുളം: പരസ്പരം ആരോപണവും പ്രത്യാരോപണവും, പിറവത്ത് സിപിഎം- സിപിഐ ചേരിപ്പോര് മുറുകുന്നു. സിപിഐക്കെതിരെ സിപിഎം നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങൾ വിളിച്ചാണ് സിപിഎം പിറവത്ത് പ്രതിഷേധ യോഗം നടത്തിയത്. ഡിസംബർ 17ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ.പി. സലീമിനെ സിപിഐ നേതാവ് ബെന്നി ജോർജ്ജ് ആക്രമിച്ചതോടെയാണ് പിറവത്ത് സി.പി.എം- സി.പി.ഐ തർക്കം തുടങ്ങുന്നത്. തുടർന്ന് 21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എ.ഐ.വൈ.എഫ് പിറവം […]

ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

സ്വന്തം ലേഖകൻ വടകര: ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ സി.പി.ഐ നേതാവ് മരിച്ചു. പാലോളിപ്പാലത്തിന് സമീപത്ത് ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ സി.പി.ഐ. നേതാവ് സി.പി.ഐ. മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൊന്മേരിയിലെ മലയിൽ ദാമോദരൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം . അരവിന്ദ് ഘോഷ് റോഡിനു സമീപം സൽകാരച്ചടങ്ങിൽ പാചകത്തിനായി പോവുകയായിരുന്നു ഇദ്ദേഹം . ദാമോദരൻ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു . കിസാൻസഭ ജില്ലാ കമ്മിറ്റി മെമ്പർ, […]

അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം വഴിയോരങ്ങളിലാണ് നഗരസഭയുടെ അനുമതിയോട് കൂടി ഡംപിങ്ക് യാർഡ് പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്യാതെ നഗരം മുഴുവൻ നാറിക്കൊണ്ടിരിക്കുന്നത്. മഴ വെള്ളത്തിനൊപ്പം മാലിന്യവും ഒഴുകി നഗരം മുഴുവൻ നാറുന്നു. മാലിന്യം ഒഴുകി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമെത്തി ജനജീവിതം ദുസ്സഹമാക്കുന്നു. മാലിന്യം മൂലം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുണ്ട.് നഗരത്തിലെ ശുദ്ധജലവും ഇതുമൂലം മലിനപ്പെടുന്നു. നഗരസഭാ അധികാരികളോട് പല തവണ അഭ്യർത്ഥിച്ചിട്ടും മാലിന്യം നീക്കാൻ തയ്യാറായില്ല. […]

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരത ; സി. പി. ഐ

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത് വന്നിരിക്കുകയാണ്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരതയാണെന്ന് സിപിഐ പ്രതിനിധി സംഘം വ്യക്തമാക്കി. സി. പി. ഐ പ്രതിനിധി സംഘത്തിന്റെ മഞ്ചക്കണ്ടി സന്ദർശനത്തിനിടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മാവോസിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റമുട്ടൽ തന്നെയാണെന്ന സംശയം ബലപ്പെട്ടെന്നും പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു. ഏറ്റുമുട്ടൽ […]