പരസ്പരം ആരോപണവും പ്രത്യാരോപണവും ; സി.പി.ഐ – സി.പി.എം ചേരിപ്പോര് മുറുകുന്നു

പരസ്പരം ആരോപണവും പ്രത്യാരോപണവും ; സി.പി.ഐ – സി.പി.എം ചേരിപ്പോര് മുറുകുന്നു

സ്വന്തം ലേഖകൻ

എറണാകുളം: പരസ്പരം ആരോപണവും പ്രത്യാരോപണവും, പിറവത്ത് സിപിഎം- സിപിഐ ചേരിപ്പോര് മുറുകുന്നു. സിപിഐക്കെതിരെ സിപിഎം നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങൾ വിളിച്ചാണ് സിപിഎം പിറവത്ത് പ്രതിഷേധ യോഗം നടത്തിയത്. ഡിസംബർ 17ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ.പി. സലീമിനെ സിപിഐ നേതാവ് ബെന്നി ജോർജ്ജ് ആക്രമിച്ചതോടെയാണ് പിറവത്ത് സി.പി.എം- സി.പി.ഐ തർക്കം തുടങ്ങുന്നത്.

തുടർന്ന് 21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എ.ഐ.വൈ.എഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ഇതിനെതിരെ സിപിഐ പ്രതിഷേധ മാർച്ചു നടത്തി. മാർച്ചിന് മേരെ സിപിഎം അക്രമമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ജില്ലാ ഘടകം വിഷയം ഏറ്റെടുത്തു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ. നേതാക്കളെ മർദ്ദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ രണ്ടാം തീയതി പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുന്നുണ്ട്.

Tags :