അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം വഴിയോരങ്ങളിലാണ് നഗരസഭയുടെ അനുമതിയോട് കൂടി ഡംപിങ്ക് യാർഡ് പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്യാതെ നഗരം മുഴുവൻ നാറിക്കൊണ്ടിരിക്കുന്നത്. മഴ വെള്ളത്തിനൊപ്പം മാലിന്യവും ഒഴുകി നഗരം മുഴുവൻ നാറുന്നു. മാലിന്യം ഒഴുകി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമെത്തി ജനജീവിതം ദുസ്സഹമാക്കുന്നു. മാലിന്യം മൂലം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുണ്ട.് നഗരത്തിലെ ശുദ്ധജലവും ഇതുമൂലം മലിനപ്പെടുന്നു. നഗരസഭാ അധികാരികളോട് പല തവണ അഭ്യർത്ഥിച്ചിട്ടും മാലിന്യം നീക്കാൻ തയ്യാറായില്ല.

 

ഇതിനെതിരെ തെക്കംഗോപുരം റസിഡൻസ് അസോസിയേഷനും സി.പി.ഐയും ചേർന്ന് ബഹുജന പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി.പി. ഐ ലോക്കൽ സെക്രട്ടറി അഡ്വ.ജിതേഷ് ജെ ബാബു അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയ് ഉദ്ഘാടനം ചെയ്തു .ശക്തമായ സമര പരിപാടികളുമായി മുൻപോട്ടു പോകുമെന്ന് മണ്ഡലം സെക്രട്ടറി റ്റി.സി.ബിനോയ് പറഞ്ഞു. മാലിന്യങ്ങൾ ഉടൻ നീക്കിയില്ലെങ്കിൽ നഗരസഭാ ചെയർ പേഴ്‌സന്റെ മുറിക്കു മുമ്പിൽ മാലിന്യ നിക്ഷേപം നടത്തുമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം പറഞ്ഞു. ബി.രാമചന്ദ്രൻ , എബി കുന്നപ്പറമ്പിൽ, വിനീത് റ്റി, സിബി ജോൺസൺ, എൻ.സി ഗോപകുമാർ , ലിജോയി കുര്യൻ, സുമോദ് കല്ലുപുരയ്ക്കൽ ,സി. രവീന്ദ്രനാഥ്, വരദരാജൻ, കെ.പ്രവീൺ, സഞ്ജു തോട്ടത്തിൽചിറ എന്നിവർ പങ്കെടുത്തു. തുടർന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ബ്രാഞ്ച് സെക്രട്ടറി അഡ്വ.നിധിൻ സണ്ണി അലക്‌സ് സ്വാഗതവും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group