പ്രായപരിധിയിൽ ഇളവില്ല; കെഇ ഇസ്മയിൽ സിപിഐ ദേശീയ കൗൺസിലിൽ നിന്നും പുറത്തേക്ക്…

പ്രായപരിധിയിൽ ഇളവില്ല; കെഇ ഇസ്മയിൽ സിപിഐ ദേശീയ കൗൺസിലിൽ നിന്നും പുറത്തേക്ക്…

പ്രായപരിധി നിബന്ധന കർശനമാക്കാനൊരുങ്ങി സിപിഐ. ദേശീയ കൗൺസിലിലും പ്രായപരിധിയിൽ ആർക്കും ഇളവുണ്ടാകില്ല. ഇതോടെ കേരളത്തിൽ നിന്നുളള മുതിർന്ന നേതാവ് കെഇ ഇസ്മയിൽ ഉൾപ്പെടെയുളളവർ പുറത്ത് പോയേക്കും. പ്രായപരിധി കർശനമാക്കിയാൽ മുതിർന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നും വിലയിരുത്തലുണ്ട്. 75 വയസ് കഴിഞ്ഞവരെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

കൗൺസിൽ അം​ഗങ്ങൾ കുറവുളള ചില സംസ്ഥാനങ്ങൾക്ക് മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് നൽകുക. ഇത് തീരുമാനിക്കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു. സിപിഐയുടെ 24-ാം പാർട്ടി കോൺ​ഗ്രസ് ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്. കട്ര ഗഡ്ഡ പിച്ചയ തെരുവിലെ ഗുരുദാസ് ഗുപ്ത നഗറില്‍ ആണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.

ഇത് ആദ്യമായി സിപിഐ പതാകയ്‌ക്കൊപ്പം ദേശീയ പതാകയും ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര്യ സമര സേനാനി എട്ടുകുറി കൃഷ്ണമൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി പാര്‍ട്ടി പതാകയും ഉയർത്തി. മോദി സർക്കാരിനും ആർ‍എസ്എസിനുമെതിരെ വിമ‍ർശനമുയര്‍ത്തിയാണ് ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇടത് ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ബിജെപിക്കെതിരെ ഉണ്ടാകണമെന്ന് രാജ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. ഇന്നും നാളെയും പൊതു ചര്‍ച്ച, കമ്മീഷന്‍ ചര്‍ച്ച, കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരണം എന്നിവ നടക്കും. 18ന് ദേശീയ കൗണ്‍സില്‍, സെക്രട്ടേറിയറ്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പും നടക്കും. 900 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കൊല്ലത്ത് നിന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പതാക ജാഥ പുറപ്പെട്ടത്.

Tags :