play-sharp-fill
ചങ്ങനാശ്ശേരിയിലെ വാക്‌സിന്‍ തിരിമറി; പുലര്‍ച്ചെ 4.30 മുതല്‍ ടോക്കണ്‍ കൊടുത്തിരുന്നതായും, നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയിരുന്നതായും വിവരം; ബുക്ക് ചെയ്ത് വരുന്നവരെ വഞ്ചച്ച് സൗജന്യ വാക്സിൻ മറിച്ചുവിറ്റിരുന്നതായും സംശയം; അട്ടിമറിക്ക് പിന്നില്‍ മൂവര്‍ സംഘം

ചങ്ങനാശ്ശേരിയിലെ വാക്‌സിന്‍ തിരിമറി; പുലര്‍ച്ചെ 4.30 മുതല്‍ ടോക്കണ്‍ കൊടുത്തിരുന്നതായും, നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയിരുന്നതായും വിവരം; ബുക്ക് ചെയ്ത് വരുന്നവരെ വഞ്ചച്ച് സൗജന്യ വാക്സിൻ മറിച്ചുവിറ്റിരുന്നതായും സംശയം; അട്ടിമറിക്ക് പിന്നില്‍ മൂവര്‍ സംഘം

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സര്‍ഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ തിരിമറി നടത്തിയ വ്യാജ വോളന്റീയര്‍മാര്‍മാരുടെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്.

പുലര്‍ച്ചെ 4.30 മുതല്‍ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ഇവര്‍ വിതരണം ചെയ്ത് തുടങ്ങും. ഒടുവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് വാക്‌സിന്‍ സ്‌റ്റോക്കില്ലെന്നും നിങ്ങള്‍ ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നു മൂവര്‍ സംഘത്തിന്റെ പതിവ്. ആരൊക്കെ വരണമെന്നും ആര്‍ക്കൊക്കെ വാക്‌സിന്‍ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്‌സില്‍ ലഭിക്കാതെ വന്നതോടെയാണ് മൂവര്‍ സംഘത്തിന്റെ തട്ടിപ്പ് പുറത്ത് വന്നത്.

പല തവണ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടത്തോടെ നാട്ടുകാരില്‍ ചിലര്‍ സംഭവം തേര്‍ഡ് ഐ ന്യൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടർന്ന് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പുലര്‍ച്ചെ 6 മുതല്‍ നടത്തിയ ‘ഓപ്പറേഷന്‍ വാക്‌സിനില്‍ ‘ തേര്‍ഡ് ഐ ന്യൂസ് സംഘം ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്.

ആരോഗ്യ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ എന്ന രീതിയില്‍ മൂന്നുപേര്‍ വാക്‌സിന്‍ എടുക്കുന്നവരുടെ ലിസ്റ്റ് വായിച്ച് ലൈനില്‍ നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. നിങ്ങള്‍ ആരാണെന്ന് തിരക്കിയപ്പോള്‍ ഞങ്ങള്‍ വാക്‌സിന്‍ എടുപ്പിക്കാന്‍ വന്നവരാണെന്നും 120 പേര്‍ക്കു മാത്രമാണ് ഇന്ന് വാക്‌സിന്‍ നല്‍കുന്നതെന്നും 120 പേര്‍ തികഞ്ഞതായും , ബാക്കിയുള്ളവര്‍ ഇവിടെ നില്‍ക്കേണ്ട എന്നും നാട്ടുകാരോടും ഞങ്ങളോടുമായി പറഞ്ഞു.

സര്‍ഗ്ഗ ക്ഷേത്ര ഡയക്ടറോടും ആരോഗ്യ വകുപ്പ് അധികൃതരോടും അന്വേഷിപ്പോള്‍ ഇപ്രകാരം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലയെന്നും അത് തയ്യാറാക്കുന്നതിന് ആരേയും നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അനുവാദം ഇല്ലാതെ അനധികൃതമായി വ്യാജ ലിസ്റ്റ് ഉണ്ടാക്കി, സ്വന്തക്കാരേയും ബന്ധുക്കളേയും ഇഷ്ടക്കാരേയും വാക്‌സിന്‍ എടുപ്പിക്കുന്നതിനായാണ് ഇവര്‍ വാക്‌സിന്‍ കേന്ദ്രത്തിലെ കാര്യക്കാരായത്.

ആരോഗ്യവകുപ്പ് അധികൃതരേയും വാക്‌സിനേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തേയും അപകീര്‍ത്തിപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്ത ഇവര്‍ക്കെതിരെ തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു.

വാക്‌സിന്‍ വിതരണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്  മൂവര്‍ സംഘം നടത്തിയിട്ടുള്ളതായും സംശയമുണ്ട്.