അഭയ മരിച്ച ശേഷം മോഷ്ടിക്കാന്‍ പോയിട്ടില്ല; ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോകുന്നത് കണ്ടു; ക്രൈം ബ്രാഞ്ച് എസ്.പി സാമുവല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും സത്യത്തിനൊപ്പം നിന്ന കള്ളന്‍; അടയ്ക്കാ രാജുവാണ് അഭയക്കേസിലെ യഥാര്‍ത്ഥ താരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സിസ്റ്റര്‍ അഭയയുടെ കൊലക്കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവല്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയതാണ് അഭയക്കൊലക്കേസില്‍ നിര്‍ണ്ണായകമാണ്. അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ.പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാന്‍ മോഷ്ടിക്കാന്‍ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് […]

ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്; സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: അഭയക്കേസില്‍ നീതികിട്ടിയതില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്. നീതിക്ക് വേണ്ടി സഭയ്ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് […]

നേരറിയാന്‍ നന്ദകുമാര്‍; അഭയക്കൊലക്കേസിലെ ഹീറോ ഈ സി.ബി.ഐ ഉദ്യോഗസ്ഥന്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ കോടതി വിധി വന്നിരിക്കുകയാണ്. പ്രതികള്‍ കുറ്റക്കാരാണെന്നും, കൊലക്കുറ്റം തെളിഞ്ഞതായും സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുളള ശിക്ഷ കോടതി നാളെ വിധിക്കും. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കാന്‍ ശ്രമിച്ച അഭയകേസ്, സിബിഐ വന്നിട്ട് പോലും അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. കുറ്റക്കാരെ കണ്ടെത്താന്‍ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ 1997,2000,2006 വര്‍ഷങ്ങലില്‍ കോടതിയില്‍ അപേക്ഷ നല്‍കി. മൂന്ന് തവണയും അപേക്ഷ തള്ളിയ കോടതി, […]

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍. 1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല. 1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 1994 ജനുവരി […]

സിസ്റ്റർ അഭയുടെ നെറുകയിൽ ഉണ്ടായ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുള്ള ശക്തമായ അടിയിൽ നിന്നും ; അഭയാക്കേസിന് പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സിസ്റ്റർ അഭയക്കേസിനു പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് സി.ബി.ഐ എസ്.പി. നന്ദകുമാർ നായർ. ഇതുമായി ബന്ധപ്പെട്ട് എസ്.പി നന്ദകുമാർ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. സിസ്റ്റർ അഭയയുടെ പിൻകഴുത്തിനു മുകളിലെ മുറിവുകൾ ഉണ്ടായത് കൈക്കോടാലിയുടെ മൂർച്ചയേറിയ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നും ഒപ്പം നെറുകയിലെ ആഴമേറിയ മുറിവ് കോടാലിയുടെ കൈപ്പിടി കൊണ്ടുളള ശക്തമായ അടിയിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.   1993 മാർച്ചിലാണ് അഭയാക്കൊല കേസിൽ സി.ബി.ഐ കേസ് അന്വേഷണം ആരംഭിച്ചത്. 2008 ൽ താൻ കേസ് […]

പെരിയ ഇരട്ടക്കൊലക്കേസ് : സിപിഎം നേതാക്കൾക്കും കൊലപാതകത്തിൽ പങ്ക് ; സിബിഐ ഓഫിസിന് മുൻപിൽ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ സത്യാഗഹ്രം

സ്വന്തം ലേഖകൻ കൊച്ചി: കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്ക്. കേന്ദ്രസംസ്ഥാന സർക്കാരുകൾ കൊലപാതകത്തിന്റെ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിന് മുന്നിൽ സതായഗ്രഹം ഇരിക്കുകയാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും മരണത്തിൽ കഴിഞ്ഞ ഒക്ടോബർ 25ന് സിബിഐ കേസ് അന്വേഷണം ആരംഭിച്ചതാണ്. ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തതും. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സർക്കാർ […]

കൊള്ളപ്പലിശക്കാരനെ പുറത്തിറക്കാൻ നീക്കം നടത്തിയത് ഉന്നതപോലീസ് ഉദ്യോഗസ്ഥനും സീരിയൽ നടിയുമെന്ന് സൂചന

  സ്വന്തം ലേഖിക തിരുവനന്തപുരം: കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവനെ കേസിൽ നിന്ന് രക്ഷിച്ചത്തെടുത്തത് സീരിയൽ നടിയും കേരള പോലീസിലെ ഉന്നതനും ചേർന്നെന്ന് റിപ്പോർട്ട്. കേരള പോലീസ് ചെന്നൈയിൽവെച്ച് വളരെ സാഹസികമായാണ് മഹാദേവനെ പിടികൂടിയത്. 500 കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് മഹാരാജയെ ചെന്നൈയിലെത്തി പോലീസ് പിടികൂടിയത്. ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്! കൊച്ചി സ്വദേശി ഫിലിപ് ജേക്കബ് നൽകിയ പരാതിയെ തുടർന്നായിരുന്ന നട ത്തിയ അനന്വേഷണത്തിലാണ് മഹാരാജയുടെ കൊള്ളപ്പലിശ ശൃംഖലയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. […]

നെടുങ്കണ്ടം ഉരുട്ടിക്കൊല : സിബിഐ അന്വേഷണത്തിന് ഉത്തരവ് ; മുൻ എസ്പി അടക്കം കുടുങ്ങും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് വിവരം.? രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ […]