ഹൈബി ഈഡനെ വിടാതെ പിന്തുടർന്ന് സോളാര്‍ വിവാദ നായിക; സോളാര്‍ പീഡനക്കേസ്: ‘ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണം’, ഹര്‍ജി നല്‍കി പരാതിക്കാരി

സ്വന്തം ലേഖകൻ സോളാർ പീഡന കേസിൽ സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. സി.ബി.ഐയുടെ കണ്ടെത്തലുകൾക്ക് എതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഹൈബി ഈഡന് എതിരായ കേസിലാണ് പരാതിക്കാരി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇര തെളിവ് കണ്ടെത്തിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പരാതിക്കാരിയുടെ വാദം. തെളിവ് കണ്ടേത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ തെളിവുകള്‍ കണ്ടെത്തേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനാണെന്നും, ആറ് വര്‍ഷം കഴിഞ്ഞു […]

സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടന്‍ കേസ് അന്വേഷിക്കാന്‍ സിബിഐ ഓടിയെത്തില്ല; യുഡിഎഫിനും ബിജെപിക്കും ഒരു കെണി ഒരുക്കി സര്‍ക്കാരിന്റെ നീക്കം; പക്ഷേ, സോളാര്‍ കേസ് സിബിഐ ഏറ്റെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇവര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച ഉടന്‍ സര്‍ക്കാര്‍ സിബിഐയെ കേസ് ഏല്‍പ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതു കൊണ്ടുമാത്രം കേസ് അന്വേഷിക്കാന്‍ സി ബി ഐ വരില്ല. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. നിലവില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്ദേശം നാനൂറ് കേസുകള്‍ കേരള […]

സോളാര്‍ കേസ് തുറന്ന് കാണിക്കുന്നത് ഇരട്ടചങ്കന്റെ ഇരട്ടത്താപ്പ്; സിബിഐയ്‌ക്കെതിരെ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയതും അനുമതി എടുത്തുമാറ്റിയതും സംസ്ഥാന സര്‍ക്കാര്‍ ; സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ നാണക്കേടാവുക പിണറായി സര്‍ക്കാരിന്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് കൊടുത്തതോടെ വെളിച്ചത്ത് വരുന്നത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടത്താപ്പ് കൂടിയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ അത് നാണക്കേടാകുന്നതും പിണറായി സര്‍ക്കാരിനായിരിക്കും. ഒരേസമയം സിബിഐ അന്വേഷണങ്ങളെ എതിര്‍ക്കുക. അതേസമയം തന്നെ സിബിഐയെ ക്ഷണിച്ചു വരുത്തുക എന്നതാണ് പല കേസുകളിലും സംസ്ഥാന സര്‍ക്കാറിന്റെ കാര്യങ്ങള്‍. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാറാണ് പിറണായിയുടേത്. ഇക്കാര്യത്തില്‍ സിബിഐക്ക് നല്‍കിയ പ്രത്യേക അധികാരം […]

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം; കൊലപാതക കേസ് അപകട കേസാക്കി മാറ്റി പോലീസ്; നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 അനുസരിച്ച്, കൊലപാതക കേസായിട്ടാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ, ഇപ്പോള്‍ ഐപിസിയിലെ സെക്ഷന്‍ 302 മാറ്റി പകരം അപകട കേസായ സെക്ഷന്‍ 304 ചേര്‍ത്തു. ‘മകന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍ നിന്ന് ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നു. മന്ത്രിമാരേയും ഭരണകക്ഷിയെയും വിമര്‍ശിച്ചതിനാല്‍ രാഷ്ട്രീയ ഗുണ്ടകള്‍ […]

‘കൊലപാതകത്തിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിരുന്നു, മകളുടെ മാനം ചോദ്യം ചെയ്യപ്പെടുന്നത് കുടുംബത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; ഒരു ദിവസം തോമസ് കോട്ടൂരുമായി ദീര്‍ഘമായി ഫോണില്‍ സംസാരിച്ചു..’ മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന് പറച്ചില്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചുവെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും കൂട്ടിച്ചേര്‍ക്കാത്ത കണ്ണികളും അഭയക്കേസില്‍ ഇനിയും ബാക്കിയാണ്. അത്തരത്തില്‍ ഒന്നാണ് 12 വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത. കൊലപ്പെടുത്തുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് വീണ്ടും സജീവമായത്. സ്വാധീനം ഉളള ആള്‍ക്കാര്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു. ആ വാര്‍ത്ത നിറവേറ്റിയത് […]

ഫാ. ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം; അഭയയുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു; അത്രയ്ക്ക് കഷ്ടതയനുഭവിച്ചാണ് മരിച്ചത് : മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിക്കുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ‘അഭയാകേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതി ഫാ.ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം. ശക്തമായ ശാസ്ത്രീയ തെളിവുകളും മറ്റുമുള്ളതിനാല്‍ പ്രതികള്‍ രക്ഷപ്പെടില്ല. വിചാരണയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണനയിലുണ്ട്. അതിലും അനുകൂല വിധി ഉണ്ടാകും. സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസം’ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പി. വര്‍ഗീസ് തോമസ് ശിക്ഷാവിധി അറിഞ്ഞ ശേഷം പ്രതികരിച്ചു. ഇത് ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാതെ ഒരു സാധു കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് കിണറ്റിലേക്ക് എറിഞ്ഞത്. […]

സിസ്റ്റര്‍ സെഫിയുടെ ശിഷ്ടകാലം അട്ടക്കുളങ്ങര വനിതാ ജയിലില്‍; ഫാ.കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള ജയിലില്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട ഫാ.കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള സെല്ലില്‍ പാര്‍പ്പിക്കും. സി.സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. ഇരട്ട ജീവപര്യന്തമാണ് ഫാ.കോട്ടൂരിന് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. അഞ്ച് ലക്ഷം രൂപ ഈ കുറ്റത്തിന് പിഴ അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷമാണ് ശിക്ഷ. 50,000 രൂപ പിഴ അടയ്ക്കണം. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. 50,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷകളെല്ലാം […]

കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം […]

കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്. സംസ്ഥാനത്തെ […]

ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയക്കൊലക്കേസില്‍ അനുകൂല വിധി വരുമെന്ന് കരുതി ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍ ഒടുവില്‍ വിധി കേട്ട് പ്രതികളെ സമാധാനിപ്പിച്ചു. 15 ഓളം കന്യാസ്ത്രീകള്‍ സ്റ്റെഫിക് പിന്‍തുണയര്‍പ്പിച്ച് കോടതിയില്‍ എത്തി. അവര്‍ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും കോട്ടയത്ത് നിന്ന് എത്തിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികളെയും തിരുവനന്തപുരത്തെ സി ബി ഐ കോടതി കുറ്റക്കാരെന്ന് […]