പെരിയ ഇരട്ടക്കൊലക്കേസ് : സിപിഎം നേതാക്കൾക്കും കൊലപാതകത്തിൽ പങ്ക് ; സിബിഐ ഓഫിസിന് മുൻപിൽ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ സത്യാഗഹ്രം
സ്വന്തം ലേഖകൻ
കൊച്ചി: കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്ക്. കേന്ദ്രസംസ്ഥാന സർക്കാരുകൾ കൊലപാതകത്തിന്റെ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിന് മുന്നിൽ സതായഗ്രഹം ഇരിക്കുകയാണ്.
കൃപേഷിന്റെയും ശരത് ലാലിന്റെയും മരണത്തിൽ കഴിഞ്ഞ ഒക്ടോബർ 25ന് സിബിഐ കേസ് അന്വേഷണം ആരംഭിച്ചതാണ്. ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തതും. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സർക്കാർ വാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സിപിഎം നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആവശ്യം.