video
play-sharp-fill

മുണ്ടക്കയത്ത് കൊവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി ; കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരോട് പോലും അവഗണന കാണിക്കുന്ന ലോകത്ത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹം

സ്വന്തം ലേഖകൻ മുണ്ടക്കയം: കൊവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടുപോലും അവഗണന കാണിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അപ്പോഴാണ് കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ  ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹമാണ്. മുണ്ടക്കയം,  മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപ്പെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് […]

ആയിരം കിലോമീറ്ററുകൾക്ക് അകലെയാണെങ്കിലും നൽകാതിരിക്കാനാവില്ലല്ലോ കുഞ്ഞിന് മുലപ്പാൽ..! എന്നും രാവിലെ ഡൽഹിയിൽ ഒരു വിമാനം പറന്നിറങ്ങുന്നത് റിങ്‌സിനായുള്ള ഒരു കുപ്പി മുലപ്പാലുമായി ; സൗജന്യമായി പാലെത്തിച്ച് കൊടുത്ത് ഇൻഡിഗോ എയർലൈൻസും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഒരു മാസം മാത്രം പ്രായമുള്ള റിങ്‌സിനുള്ള സമ്മാനവുമായാണ് ലേയിൽ നിന്നുള്ള വിമാനം ഡൽഹിയിൽ പറന്നിറങ്ങുന്നത്. ഒരു കുഞ്ഞുപൊതിയിലാക്കി അവന്റെ അമ്മയാണ് ഒരു കുപ്പി മുലപ്പാൽ സമ്മാനമായി അയക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിങ്‌സിനെ ആരോഗ്യവാനാക്കുന്നത് ആയിരം കിലോമീറ്ററുകൾക്ക് അകലെയുള്ള അമ്മ അയക്കുന്ന മുലലപ്പാലാണ്. ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് അമന്മയും മകനും രണ്ട് സ്ഥലങ്ങളിലായിപ്പോയി. ഇതോടെയാണ് മകന്റെ വയറു നിറയ്ക്കാൻ ഈ അമ്മയ്ക്ക് വിമാനത്തിന്റെ സഹായം തേടേണ്ടിവന്നത്. ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേയിൽ വച്ചാണ് […]

അടൂരിൽ  മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച സംഭവം ; യുവതിയും കാമുകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇളമണ്ണൂർ : മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയും കാമുകനും പൊലീസ് പിടിയിൽ. മരുതിമൂട് സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുൻപിലാണ് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ എ.അജയ് (32), കുഞ്ഞിന്റെ അമ്മ മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30നാണ് കുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് തുണിയിൽ […]

കാത്തിരുന്ന് പിറന്ന കൺമണിക്ക് താരാട്ടുപാടാൻ ഒരുമാസമായിട്ടും അരികിൽ അമ്മമാരില്ല ; നൊന്തുപെറ്റ അമ്മയും കാണാമറയത്തിരുന്ന് താരാട്ടുപാടുന്ന അമ്മയുമില്ലാതെ വാടക ഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് നൂലുകെട്ടിയത് വല്യമ്മൂമ്മ

സ്വന്തം ലേഖകൻ കൊച്ചി: കാത്തിരുന്ന പിറന്ന കുഞ്ഞിന് താരാട്ടുപാടാൻ നൊന്തുപെറ്റ അമ്മയും കാണാമറയത്തിരുന്ന് താരാട്ടു പാടുന്ന ആ അമ്മയുമില്ലാതെ  വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് വല്യമ്മൂമ്മ നൂലുകെട്ടി. എന്നാണ് കുഞ്ഞിന്റെ മുഖം കാണാനാവുക എന്നറിയാതെ കാത്തിരിപ്പിന്റെ ഉള്ളുരുകലോടെയാണ് കടലിനക്കരെ കുഞ്ഞിന്റെ അമ്മ. ‘അമ്മമാർ’ രണ്ടുപേരും ദൂരെയായതോടെ അവരുടെ താരാട്ട് കാതോരമെത്താതെ ലോക് ഡൗൺ കാലത്ത് പൊന്നുമോൾക്കു അമ്മയുടെ അമ്മൂമ്മ നൂലുകെട്ടി. വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിനാണ് ‘അമ്മമാർ’ അരികിലില്ലാതെ ലോക് ഡൗണിൽ വല്യമ്മൂമ്മ നൂലുകെട്ടിയത്. പത്തുവർഷത്തിലേറെ നീണ്ട ചികിത്സയ്ക്കും പ്രാർഥനയ്ക്കുമൊടുവിലാണ് അമേരിക്കയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതിമാർക്ക് […]

പെസഹാ വ്യാഴദിനത്തിൽ സ്‌നേഹതീരത്ത് അതിഥിയായി എത്തിയത് ഉറ്റവർ ഉപേക്ഷിച്ച മാലാഖകുഞ്ഞ്‌ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പുരുഷൻ : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: പെസഹാ വ്യാഴ ദിനത്തിൽ കൊല്ലം സ്‌നേഹത്തീരത്ത് അതിഥിയായി എത്തിയത് ഉറ്റവർ ഉപേക്ഷിച്ച് ഒരു മാലാഖ കുഞ്ഞാണ്. കൊല്ലം കുന്നിക്കോട് വിളക്കുടി സ്‌നേഹതീരത്തിന് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പുരുഷനാണെന്ന് വ്യക്തമായി. സ്‌നേഹ തീരത്തിന് സമീപത്തെ സി.സി.ടി.വി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുഞ്ഞിനെ ഭദ്രമായി തുണികൊണ്ട് പൊതിഞ്ഞ് സ്‌നേഹതീരത്തിന് സമീപത്തെ വീടിന്റെ സിറ്റൗട്ടിലാണ് ഉപേക്ഷിച്ചത്. എന്നാൽ കുഞ്ഞിന് കൊണ്ടുവച്ചയാൾ തെരുവ് നായ്ക്കൾ കടിച്ചുകീറാത്ത വിധം ഏറെനേരം ഇവിടെ മാറിനിന്നിരുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പറഞ്ഞു. കുഞ്ഞ് കരതോടെയാണ് വീട്ടുകാർ ഉണർന്നതും […]

ഇനി അവൾ കേരളത്തിന്റെ പ്രതീക്ഷ; കുരിശടിക്ക് സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് പ്രതീക്ഷയെന്ന് പേരിട്ടു : സംഭവം വിഴിഞ്ഞത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുരിശടിക്ക് സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ഇനി കേരളത്തിന്റെ പ്രതീക്ഷയായി വളരും. വിഴിഞ്ഞം ചൊവ്വരയിലെ കുരിശടിക്ക് സമീപത്ത് നിന്നും കണ്ടെത്തിയ അഞ്ച് ദിവസം പ്രായമായ ചോരക്കുഞ്ഞിന് ‘പ്രതീക്ഷ’ എന്ന് പേരിട്ടു. ശനിയാഴ്ചയാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കുരിശടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ നാട്ടുകാരനായ യുവാവാണു കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക […]

ആ കുഞ്ഞ് വളരട്ടെ അച്ഛന്റെ ക്രൂരതകൾ അറിയാതെ നന്മയുള്ള മകളായി ; വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: തെലങ്കാനയിൽ ഇരുപത്തിയാറുകാരിയായ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. കൊലക്കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷം യുവതിയും മകളും സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു. സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്റെ ഭാര്യ ഗർഭിണിയായിരുന്നു.നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്‌ല ഗ്രാമമാണ് ചെന്നകേശവലുവിന്റെ സ്വദേശം. യുവതി നാരായൺപേട്ട് ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. പോക്‌സോ […]

അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ

സ്വന്തം ലേഖകൻ കൊല്ലം: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അച്ഛന്റെ കണ്ണ് വെട്ടിച്ച് ഒരു വയസുകാരൻ സവാരിക്കിറങ്ങി. തിരക്കുള്ള റോഡിലൂടെ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ അപകത്തിൽപ്പെടാതെ വാരിയെടുത്ത് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘം ആരാണെന്ന് ഇപ്പോഴും അറിയില്ലെങ്കിലും അവർക്ക് നന്ദി പറയുകയാണ് ഒരു നാടാകെ. റോഡരികിൽ നിന്നും […]

ഇനി സന്തോഷത്തിന്റെ നിമിഷം ; രാജ്യന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ കൊച്ചി : ഇനി സന്തോഷത്തിന്റെ നിമിഷങ്ങൾ. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർതൈ്വറ്റ് ലീ തഹൂഹു ദമ്പതികൾക്കാണ് കുഞ്ഞുജനിച്ചത്. ജനുവരി പതിമൂന്നിനാണ് കുഞ്ഞ് പിറന്നത്. ദമ്പതികളിലെ ലീ തഹൂഹുവാണ് തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം സന്തോഷ പൂർവ്വം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റർതൈ്വറ്റ് ദേശീയ ടീമിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റർതൈ്വറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതിൽ എനിക്കും […]

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി : തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട് മൂടി കിടന്ന പറമ്പിൽ നിന്നും ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി. തിരച്ചിലിനൊടുവിൽ 20 മിനിറ്റിനു ശേഷം കണ്ടെത്തിയത് കാടുമൂടിയ പറമ്പിൽ നിന്നും. സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ചേരാനല്ലൂർ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിനു സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിതശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത […]