യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവം; കേസെടുത്ത് പോലീസ്; ഇടവക വികാരി ഒളിവിൽ

സ്വന്തം ലേഖകൻ കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ പെണ്‍കുട്ടിയുടെ പരാതിയിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. വികാരി ലൈംഗികമായ രീതിയില്‍ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. സൈബര്‍ ക്രൈം പോലീസ് അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. വീഡിയോ പുറത്തായതോടെ വികാരി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ […]

കത്തി സ്ഥിരം സ്ഥലത്ത് കാണാത്തതിനെ ചൊല്ലി വഴക്ക് ; കത്തി കണ്ടെത്തിയതോടെ അത് ഉപയോഗിച്ച് ഭാര്യയെ വെട്ടി ; ഭർത്താവ് പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കത്തി സ്ഥിരം വെക്കുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റിയെന്ന് ആരോപിച്ച്‌ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആര്‍ സദനത്തില്‍ വിനീത് എന്നു വിളിക്കുന്ന വിമല്‍ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്. താന്‍ ഉപയോഗിച്ചിരുന്ന കത്തി വച്ചിരുന്ന സ്ഥലത്ത് കാണാത്തതിനെ ചൊല്ലിയാണ് ഭാര്യയുമായി വിനീത് […]

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; കാട്ടാക്കടയില്‍ വൈദ്യന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാട്ടാക്കടയില്‍ ബെല്‍ജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജിയാണ്(44) പിടിയിലായത്. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ യോഗ പഠിക്കാനെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാര്‍ ഡാമിലെ ഒരു ഹോം സ്റ്റേയില്‍ വെച്ച്‌ പരിചയപ്പെട്ട യുവതിയെ ഇയാള്‍ സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം വൈദ്യന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം നടന്നതിന് പിന്നാലെ യുവതി എറണാകുളത്തേക്ക് പോയിരുന്നു. എന്നാല്‍ അവിടെ വെച്ച്‌ […]

ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; സംഭവം തേജസ് എക്സ്പ്രസിൽ

സ്വന്തം ലേഖകൻ ഡല്‍ഹി: ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന തേജസ് എക്സ്പ്രസിൽ വെച്ചാണ് ഇയാൾ പീഡന ശ്രമം നടത്തിയത്. സംഭവത്തില്‍ യുവതി ജി.ആര്‍.പിക്ക്(ഗവണ്‍മെന്‍റ് റയില്‍വെ പൊലീസ്) പരാതി നല്‍കി. ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷക്കായി വിന്യസിച്ച ആര്‍പിഎഫിലെ സെന്‍ട്രല്‍ സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിംഗ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിശ്രുതവരനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് സ്വിസ് സ്വദേശിയായ യുവതി പരാതിയില്‍ പറഞ്ഞു.കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി […]

തിരുവനന്തപുരത്ത് മധ്യവയസ്കൻ വീട്ടമ്മയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി …

തിരുവനന്തപുരത്ത് വീട്ടമ്മയെ മധ്യവയസ്കൻ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ വീട്ടമ്മ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയോട് വിവാഹാഭ്യര്‍ഥന; യുവാവിനേക്കാള്‍ ആറ് വയസ്സ് പ്രായക്കൂടുതലുള്ള യുവതി ഇഷ്ടക്കേട് തുറന്ന് പറഞ്ഞു; വൈക്കത്ത് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍ കോട്ടയം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ചു. സംഭവത്തില്‍ വൈക്കം എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെ (32) പൊലീസ് പിടികൂടി. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്ബകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38)കുത്തേറ്റത്. 22 ന് വൈകിട്ട് 6 ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജുവിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു. വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. നാട്ടുകാരാണ് മഞ്ജുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് താലൂക്ക് […]

അമ്മ രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം സുഖവാസത്തില്‍; അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായപ്പോള്‍ മുതല്‍ നാട്ടിലെ നോട്ടപ്പുള്ളി; ജാമ്യത്തിലിറങ്ങിയപ്പോള്‍ പീഡനം ഉപേക്ഷിച്ച് കവര്‍ച്ച തൊഴിലാക്കി; മുളന്തുരുത്തി സ്വദേശിനി ട്രയിനില്‍ ആക്രമിക്കപ്പെട്ടത് സൗമ്യ കേസിന് സമാനം; തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നെടുത്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ കൊടും ക്രിമിനല്‍. തീവണ്ടിയില്‍ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അക്രമണവും. തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടന്‍. 2020ല്‍ അയല്‍വാസിയായ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിന് ശേഷം നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ […]

23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

സ്വന്തം ലേഖകന്‍ മുംബൈ : ഇരുപത്തിമൂന്ന്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്, തലയില്‍ ഗുരുതര പരുക്കേല്‍പ്പിച്ച്, ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6. 30ഓടെയാണ് വാഷി ക്രീക്ക് പാലത്തിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം തലയില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പിന്നീട് ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു. പുലര്‍ച്ചെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് […]

തലസ്ഥാനത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ ആസിഡ് ആക്രമണം. കഴക്കൂട്ടത്തിനടുത്ത് മംഗലപുരം കാരമൂട്ടിന് സമീപത്താണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ടെക്‌നോപാർക്കിലെ ജീവനക്കാരിയായ മുപ്പത്തൊമ്പതുകാരി ശശികലയ്ക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാണ് മുഖത്ത് ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തിൽ 29 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. ഇതേ തുടർന്ന് ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശശികല. സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണം സ്വദേശി വിനേഷിനെ പൊലീസ് […]

പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തിന് യുവാവ് യുവതിയുടെ കാല് തല്ലിയൊടിച്ച സംഭവം ; പ്രതി റിമാന്റിൽ

  സ്വന്തം ലേഖകൻ കൊല്ലം: പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തില്ല, യുവതിയുടെ കാല് യുവാവ് തല്ലിയൊടിച്ചു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പുത്തൂർ ചന്ദ്രാലയത്തിൽ അനീഷാണ്(33) റിമാൻഡിലായത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ യുവതിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാൻ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതി.