ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയോട് വിവാഹാഭ്യര്‍ഥന; യുവാവിനേക്കാള്‍ ആറ് വയസ്സ് പ്രായക്കൂടുതലുള്ള യുവതി ഇഷ്ടക്കേട് തുറന്ന് പറഞ്ഞു; വൈക്കത്ത് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍

കോട്ടയം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ചു. സംഭവത്തില്‍ വൈക്കം എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെ (32) പൊലീസ് പിടികൂടി. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്ബകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38)കുത്തേറ്റത്.

22 ന് വൈകിട്ട് 6 ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജുവിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു. വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു.

നാട്ടുകാരാണ് മഞ്ജുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.്
താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തലയോലപ്പറമ്ബ് എസ് എച് ഒ ബിന്‍സ് ജോസഫ്, എസ് ഐ എന്‍ ജി സിവി, പി എസ് സുധീരന്‍ എന്നിവരടങ്ങുന്ന സംഘമാണ് ജിനീഷിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group