ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറിനു തീപിടിച്ചു ; ഒഴിവായത് വന്‍ദുരന്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഫെഡറല്‍ ബാങ്ക് എ ടി എമ്മില്‍ തീപിടിത്തം.എ ടി എമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ ആളുകളാണ് മെഷീനില്‍ നിന്ന് പുക വരുന്നത് കണ്ടത്. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നതും ഫയര്‍ അലാറം അടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നോക്കുമ്പോഴാണ് കൗണ്ടറിനുള്ളില്‍ തീപ്പടരുന്നത് കാണുന്നത്. ഇവര്‍ ഉടന്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്ത് എത്തിയ അഗ്നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാല്‍ […]

ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക..! ജൂലൈ ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് പണം നൽകേണ്ടി വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിനെ തുടർന്ന് നൽകിയ ഇളവുകൾ പിൻവലിക്കുന്നു. എടിഎം ഇടപാടുകൾക്ക് ജൂലായ് ഒന്നുമുതൽ പണം നൽകേണ്ടി വരും. ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതലാണ് പുനഃസ്ഥാപിക്കുന്നത്. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ഈ ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടുകൾക്ക് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും. അതേസമയം എടിഎം ഉപയോഗിക്കുന്നതിന് ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് […]

ബാങ്കുകളിൽ മിനിമം ബാലൻസ് നിലനിൽത്തണമെന്ന് നിബന്ധന ഒഴിവാക്കി ; ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചാലും സർവീസ് ചാർജ്ജുകൾ ഈടാക്കില്ല

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധ രാജ്യത്ത് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ ആശ്വാസ നടപടികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണം എന്ന നിബന്ധന ഒഴിവാക്കി. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാർജുകൾ ഈടാക്കില്ല. ഏത് ബാങ്കിലെ ഏടിഎമ്മുകളിൽ നിന്നും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാം. ഇതിന് യാതൊരുവിധ സർവീസ് ചാർജുകളും ഈടാക്കില്ല. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന […]

എ.ടി.എം കാർഡുണ്ടെങ്കിൽ സൂക്ഷിക്കുക…! ഇന്ത്യൽ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് ; സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വവെബിൽ വിൽപ്പനയ്ക്ക്.കാർഡുകളിലെ സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട. ഡാർക്ക് വെബിലെ പ്രമുഖ അണ്ടർഗ്രൗണ്ട് കാർഡ് ഷോപ്പായ ജോക്കേഴ്‌സ് സ്റ്റാഷിലാണ് രാജ്യത്തെ ബാങ്കുകളിലെ അഞ്ചുലക്ഷത്തോളം വരുന്ന പണമിടപാട് കാർഡുകളുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരോ വിവരത്തിനും ഒൻപത് ഡോളർ വീതമാണ് വിലയിട്ടിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് 4,60,000 പേയ്‌മെന്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് സ്റ്റാഷിൽ അപ് ലോഡ് ചെയ്തതായാണ് ഗ്രൂപ്പ് ഐബി കണ്ടെത്തിയത്. ഇതിൽ 98 ശതമാനവും ഒരു പ്രമുഖ ഇന്ത്യൻ […]

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി ; പരിഷ്‌കാരം ജനുവരി ഒന്ന് മുതൽ

  സ്വന്തം ലേഖിക കൊച്ചി : എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന രീതിയിൽ മാറ്റം വരുത്തി എസ്.ബി.ഐ. ജനുവരി 1 മുതലാണ് മുതലാണ് പുതിയ മാർഗം പ്രാബല്യത്തിൽ വരിക. അനധികൃത ഇടപാടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ, ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നത്. 2020 ജനുവരി 1 ുതൽ രാജ്യത്തൊട്ടാകെയുള്ള സ്ബിഐയുടെ എടിഎമ്മിൽ പുതിയരീതി നടപ്പിലാകും. എന്നാൽ, ഈ സംവിധാനം 24 മണിക്കൂർ ഉണ്ടാവില്ല. വൈകിട്ട് 8 മുതൽ രാവിലെ 8 വരെയാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:- 1. ബാങ്കിൽ […]

എടിമ്മിൽ നിന്നും കിട്ടിയത് ചിതലരിച്ച നോട്ടുകൾ ; കൈയൊഴിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കല്‍ മടത്തറയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നു ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. പരാതിയുമായി ചെന്ന ഇടപാടുകാരൻ ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ കൈയൊഴിഞ്ഞു.ഇതോടെ ചിതലരിച്ച നോട്ടുകൾ റിസര്‍വ് ബാങ്കില്‍ പോയി നോട്ട് മാറേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ആശുപത്രിയില്‍ അടയ്ക്കാനായി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച കൊല്ലായില്‍ സ്വദേശി ലാലിക്ക് കിട്ടിയ നോട്ടാണിത്. രണ്ടായിരം രൂപയുടെ നാലു നോട്ടുകള്‍ ചിതലു തിന്നിരിക്കുന്നു. പരാതി പറയാനായി ബാങ്കില്‍ ചെന്നപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നുമായിരുന്നു […]

സ്റ്റേറ്റ് ബാങ്ക് എ.ടി.എം കൗണ്ടർ തീ പിടിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

  സ്വന്തം ലേഖിക പാലോട്: സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം കൗണ്ടർ തീപിടിച്ചു നശിച്ചു. മെഷീനിൽ തീപടരുന്നതിനു മുൻപ് തീയണച്ചതുമൂലം പണം കത്തിനശിച്ചില്ല. ഷോർട് സർക്ക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ 11 മണിയോടെ ഒരു ഇടപാടുകാരൻ പണം എടുക്കാനായി കയറിയപ്പോഴാണ് കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ ബാങ്കിനെ വിവരം അറിയിച്ചു. നിമിഷ നേരം കൊണ്ട് കറുത്ത പുക പുറത്തേക്കു വ്യാപിച്ചു പ്രദേശമാകെ പടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. കൗണ്ടറിന് അനുബന്ധമായി പിന്നിലുള്ള ചെറിയ മുറിയിലെ ഇൻവെർട്ടറും യുപിഎസുമാണ് […]