ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക..! ജൂലൈ ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് പണം നൽകേണ്ടി വരും

ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക..! ജൂലൈ ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് പണം നൽകേണ്ടി വരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക് ഡൗണിനെ തുടർന്ന് നൽകിയ ഇളവുകൾ പിൻവലിക്കുന്നു. എടിഎം ഇടപാടുകൾക്ക് ജൂലായ് ഒന്നുമുതൽ പണം നൽകേണ്ടി വരും.

ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതലാണ് പുനഃസ്ഥാപിക്കുന്നത്. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടുകൾക്ക് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.

അതേസമയം എടിഎം ഉപയോഗിക്കുന്നതിന് ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്.

മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം എസ്.ബി.ടി എടിഎമ്മുകൾ മുഖേനെയും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. എന്നാൽ മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം.

നിശ്ചയിച്ചിരിക്കുന്ന സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിന് മാത്രമാണ് ഇത് ബാധകം.

Tags :