video
play-sharp-fill

അയൽവാസിയെ കുടുക്കാൻ യുവാവിന്‍റെ കെണി; പഞ്ചായത്ത് പ്രസിഡന്‍റടക്കം നാട്ടിലെ സ്ത്രീകൾക്ക് അശ്ലീല ഊമക്കത്ത്..! യുവതിയും റിട്ടയേഡ് പട്ടാളക്കാരനുമടക്കം മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ നൂറനാട്: കഴിഞ്ഞ ആറ് മാസമായി ആലപ്പുഴ നൂറനാട് പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തി കൊണ്ടിരുന്ന അജ്ഞാത അശ്ലീല ഊമക്കത്ത് പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റില്‍. നൂറനാട് നെടുകുളഞ്ഞിമുറിയിൽ ശ്യാം നിവാസിൽ ശ്യാം (36), നൂറനാട് നെടുകുളഞ്ഞിമുറിയിൽ തിരുവോണം വീട്ടിൽ […]

11 മണിക്കൂര്‍ നീണ്ട പരിശ്രമം..! ആലപ്പുഴയിൽ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷ; ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കിണർ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ […]

വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി…! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെഎസ്.ഐക്കെതിരെ കേസ്

‌‌‌ സ്വന്തം ലേഖകൻ തിരുവനന്തപുരം: ‌‌‌വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാട്ടിയഎസ് ഐക്കെതിരെ കേസ്. ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി […]

ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ അമിതവേഗതയിൽ എത്തിയ ബോട്ട് ഇടിച്ച് പലക തകർന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻവശത്തെ മൂന്ന് പലകകൾ തകർന്നു. യാത്രക്കാരെ സുരക്ഷിതമായി കരയിൽ ഇറക്കി. സർവീസ് മുടങ്ങിയതിനെ […]

ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി..! പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി..! റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ആലപ്പുഴ […]

ആലപ്പുഴയിൽ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മിന്നൽ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര […]

ആലപ്പുഴ ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നു; കേസുകളിൽ അന്വേഷണം ഇടനിലക്കാരിലും വിതരണക്കാരിലുമായി മാത്രം ഒതുങ്ങുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നത് ആശങ്ക ഉയർത്തുന്നു. കള്ളനോട്ട് ഇടപാടുകൾ വ്യാപകമാകുമ്പോഴും നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ടാ സംഘങ്ങൾക്കും ലഹരി മാഫിയക്കും ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് ആലപ്പുഴ. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം മുഖ്യ […]

ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജി വെച്ചത്. പാര്‍ട്ടി വിട്ടവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും. ലോക്കല്‍ […]

വിശപ്പിനുണ്ടോ പിണക്കം..! വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങി 14കാരൻ ഒളിച്ചിരുന്നു; പോലീസും നാട്ടുകാരും മുക്കും മൂലയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഇതിനിടെ വിശന്നപ്പോൾ കുട്ടി താനെ തിരിച്ചെത്തി; ഒരു നാടിനെ ആകെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്മമാരുടെ ശാസന കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അമ്മ വഴക്ക് പറഞ്ഞതിന് മക്കൾ പിണങ്ങി നിൽക്കുന്നതും പതിവ് സംഭവമാണ്. എന്നാൽ ഹരിപ്പാട്ട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയാണ് ഹരിപ്പാട് സ്വദേശിയായ […]

ആലപ്പുഴ ഹണിട്രാപ്പ് കേസ്; വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍, പ്രതി പിടിയിലായത് ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: ഹണി ട്രാപ്പ് കേസ്സില്‍ വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ മാള, […]