പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.
സ്വന്തം ലേഖകൻ തൃശൂർ:വധശിക്ഷ നിർത്തണമെന്നും അപരിഷ്‌കൃതമെന്നും പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്.അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ് നാടിനും മനുഷ്യർക്കും ഉത്തമം. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയവരെ കൊല്ലുകതന്നെ വേണമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. പട്ടാപ്പകൽ അകാരണമായി നടുറോഡിൽ കുത്തിമലർത്തുന്നവന് വധശിക്ഷ നൽകിയില്ലെങ്കിൽ പിന്നെ നീതി നോക്കുകുത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തൃശൂർ പ്രസ്‌ക്ലബിന്റെ ടി. വി. അച്യുത വാര്യർ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിക്രൂര കൊലപാതകം […]