പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ചു: സ്കൂൾ വിദ്യാർത്ഥികൾ രക്ഷപെട്ടു

Spread the love

ശ്രീകുമാർ

പാമ്പാടി: പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവറും സ്കൂൾ വിദ്യാർത്ഥികളും അടക്കം അഞ്ചു പേർക്ക് പരിക്ക്.

ബുധനാഴ്ച രാവിലെ ഒൻപതരയോടെ
പങ്ങട – പാമ്പാടി റോഡിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസിൽ ഇടിക്കുകയായിരുന്നു.


പരിക്കേറ്റ ടിപ്പർ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഒടിവുണ്ട്.

നാല് വിദ്യാർത്ഥികൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർത്ഥികൾക്ക് കാര്യമായ പരുക്കുകളില്ല. പാമ്പാടി പൊലീസ് കേസെടുത്തു.