‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെയും ജസ്ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാർക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമായിരുന്നു ഫലം. അടുത്തിടെ ബെംഗളൂരുവിൽ ജസ്നയെ ഒരു യുവാവിനൊപ്പം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയും പരാജയമായിരുന്നു. ചെന്നൈയിൽ യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടതിന് പിന്നാലെ അത് ജസ്‌നയാണോയെന്നുള്ള സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും പിന്നീട് അത് മറ്റൊരു യുവതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെയാണ് ജസ്‌നയ്ക്കായി പോലീസ് വനത്തിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചത്. എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്‌ന അവസാനമായി യാത്ര ചെയ്തത് എന്ന നിഗമനത്തിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ ഇതുവരേയും ഒന്നും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. ഇതിനിടെ ജസ്‌നയുടെ ഫോണിൽ നിന്നും അവസാനം ലഭിച്ച സന്ദേശത്തിൽ ഉടക്കി നിൽക്കുകയാണ് പോലീസ്. കാണാതാവുന്നതിന് തൊട്ടുമുൻപ് ജസ്‌ന തൻറെ സുഹൃത്തിന് ‘ ഐ ആം ഗോയിങ് ടു ഡൈ’ എന്ന സന്ദേശം അയച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മംഗളം വാർത്തയിൽ പറയുന്നു. പോലീസ് ഈ വിവരം സൈബർ സെല്ലിന് കൈമാറിയെന്നും വാർത്തയിൽ പറയുന്നുണ്ട്. തള്ളിക്കളയാതെ ഒന്നുകിൽ എല്ലാവരേയും പറ്റിക്കാൻ ജസ്‌ന ഇങ്ങനെ ഒരു സന്ദേശം അയച്ചതാകാം എന്നാണ് പോലീസ് കണക്കാക്കുന്നത്. അതുമല്ലേങ്കിൽ ശരിക്കും ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ച് തന്നെയാകണം ജസ്‌ന വീട് വിട്ട് ഇറങ്ങിയതെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ടെന്നും വാർത്തയിൽ ഉണ്ട്. അതേസമയം ജസ്‌നയുടെ മൊബൈലിൽ നിന്ന് മറ്റാരെങ്കിലുമാണോ ഇത്തരം ഒരു സന്ദേശം അയച്ചതെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജസ്‌ന ഒരു നീല കാറിൽ സഞ്ചരിച്ചിരുന്നതായി കണ്ടിരുന്നതായി ചിലർ പോലീസിനെ അറിയിച്ചതായും വിവരം ഉണ്ട്.