ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

സ്വന്തം ലേഖകൻ

കോട്ടയം:കെവിൻ കൊലകേസിൽ നിന്നും രക്ഷപെടാൻ പ്രതിയായ ചാക്കോ മകൾ നീനയെ കരുവാക്കുന്നു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമർപ്പിച്ച ഹർജിയിൽ മകൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മകൾ മാനസീക രോഗിയാണെന്നും ഗുളിക കഴിക്കാതിരുന്ന് ഇപ്പോൾ സമ നില തെറ്റി എന്നും ഗുളിക മുടങ്ങിയാൽ നീനു പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നത് നിർത്തിയതിനാൽ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹർജിയിൽ പറയുന്നു. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നും ചാക്കോ പറയുന്നു.
ഇപ്പോൾ താൻ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതുകൊണ്ടും മകൾ അന്യവീട്ടിൽ നിൽക്കുന്നതു കൊണ്ടുമാണ് തുടർചികിത്സ നടത്താൻ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപ്പെട്ട് ഒരു ഷെൽറ്റർ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടർചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹർജി. നീനുവിനേ ഇപ്പോൾ താമസിക്കുന്ന വീടിൽ നിന്നും മാറ്റണമെന്നും മാനസീക രോഗിയായ മകൾക്ക് ചികിൽസ കൊടുക്കണമെന്നും ചാക്കോ പറയുന്നു.