മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്
സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 16 സണ്ടേസ്‌കൂളുകളെ ഏകോപിച്ചുള്ള വാർഷിക സമ്മേളനം ജൂൺ 24 ഞായറാഴ്ച 2 പി.എം-ന് മണർകാട് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. വികാരി വെരി. റവ. ഇ. ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പാ ഇട്ട്യാടത്ത് അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. മാത്യൂസ് മോർ അന്തീമോസാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്. സമ്മേളനത്തിൽ കോട്ടയം ഭദ്രാസന ഡയറക്ടർ റവ. ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ, സെക്രട്ടറി ശ്രീ. […]