പേ ലെസ്സിനെ നെഞ്ചിലേറ്റി കോട്ടയം

പേ ലെസ്സിനെ നെഞ്ചിലേറ്റി കോട്ടയം

സ്വന്തം ലേഖകൻ

കോട്ടയം: കത്തിച്ചാമ്പലായ പേ ലെസ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 23 ന് ആയിരുന്നു കളക്ട്രേറ്റിന് സമീപത്തെ പേ ലെസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിന് തീപിടുത്തം ഉണ്ടായത്. അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കിടയിൽത്തന്നെ കോട്ടയത്തെ ഏറ്റവും വിലക്കുറവുള്ള സ്ഥാപനം എന്നു പേരെടുക്കാൻ പേ ലെസ്സിനു കഴിഞ്ഞിരുന്നു.

50 ശതമാനത്തിലേറെ വില കുറവിലായിരുന്നു പല ഉല്പന്നങ്ങളും വിറ്റിരുന്നത്. അതുകൊണ്ടുതന്നെ അഗ്നിബാധ കോട്ടയംകാർക്ക് വലിയ ഞെട്ടലുണ്ടാക്കി. അഗ്നിക്കിരയായി രണ്ടു മാസത്തിനുള്ളിൽ തന്നെ പുനർ നിർമ്മിച്ച് കോട്ടയത്തെ ഏറ്റവുമധികം സ്‌റ്റോക്കും വിലക്കുറവുമായാണ് ഇന്നലെ പേ ലെസ്സ് തുറന്നത്. അഭൂതാപൂർവ്വമായ തിരക്കുമൂലം രാത്രി 12 മണിയായിട്ടും കട അടയ്ക്കുവാൻ സാധിച്ചില്ല. ജീവനക്കാരും സുഹൃത്തുക്കളും തന്ന ആത്മധൈര്യമാണ് ഇത്രപെട്ടെന്നു തന്നെ സ്ഥാപനം പുനരാരംഭിക്കാൻ സാധിച്ചതെന്ന് സ്ഥാപന ഉടമ ജോഷി കാരാങ്കൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Leave a Reply

Your email address will not be published.