കേരളത്തോട് അവഗണന; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

കേരളത്തോട് അവഗണന; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. കേരളത്തോട് മാത്രമാണ് ഇത്രയും വിവേചനമെന്നും പ്രധാനമന്ത്രി സംസ്ഥാനത്തെ പാടേ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ പല മേഖലകളിലേയും തകർച്ചയ്ക്ക് വഴിവെക്കുന്നത് കേന്ദ്ര സർക്കാർ നയങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.