പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

പിണറായി: കാലും തലയും വെട്ടി മാറ്റിയ പൂച്ചകളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് രണ്ട് ദിവസമായി കാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത് ജനങ്ങളിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലയാണ് ദുരൂഹതയുയർത്തുന്ന തരത്തിലുള്ള പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത്. പിണറായി ഓലയമ്പലം പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ നാല് കാലുകൾ വെട്ടിമാറ്റിയ നിലയിലും, പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്ത്് ശനിയാഴ്ച രാവിലെ രണ്ട് കാലുകൾക്കും തലയ്ക്കും വെട്ടേറ്റ നിലയിലുമാണ് പൂച്ചകളുടെ ജഡം കണ്ടെത്തിയത്. രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായിട്ടുള്ള സന്ദർഭങ്ങളിൽ നായ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടി തൂക്കുകയും ചെയ്യുന്നത് പതിവായിരുന്നു.