ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ

കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.