ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ

ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ അദ്ധ്യക്ഷനായി കോൺഗ്രസിലെ (എം) ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ ഭരണസമിതിയിൽ ലാലിച്ചന് 19 വോട്ടും എൽഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് 12 വോട്ടും ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിനു നാലു വോട്ടും ലഭിച്ചു. സ്വതന്ത്ര്യ അംഗങ്ങളിൽ ഒരാൾ വിട്ടു നിന്നു, രണ്ടാമത്തെ ആൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എല്ലാവരും വിപ്പ് അനുസരിച്ചു. ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും.