play-sharp-fill
മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്

മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 16 സണ്ടേസ്‌കൂളുകളെ ഏകോപിച്ചുള്ള വാർഷിക സമ്മേളനം ജൂൺ 24 ഞായറാഴ്ച 2 പി.എം-ന് മണർകാട് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. വികാരി വെരി. റവ. ഇ. ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പാ ഇട്ട്യാടത്ത് അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. മാത്യൂസ് മോർ അന്തീമോസാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്. സമ്മേളനത്തിൽ കോട്ടയം ഭദ്രാസന ഡയറക്ടർ റവ. ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ,  സെക്രട്ടറി ശ്രീ. കോര സി. കുന്നുംപുറം, കത്തീഡ്രൽ സഹവികാരി റവ.ഫാ. കുറിയാക്കോസ് കാലായിൽ, റവ. ഫാ. മാത്യു എം. ബാബു വടക്കേപ്പറമ്പിൽ, കത്തീഡ്രൽ ചീഫ് ട്രസ്റ്റി ശ്രീ. ജോർജ് മാത്യു വട്ടമല എന്നിവർ ആശംസകൾ അർപ്പിക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് സണ്ടേസ്‌കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കി ഗുരുശ്രേഷ്ഠ അവാർഡ് നേടിയ കോട്ടയം ജില്ലയിലെ അദ്ധ്യാപകരെ ആദരിക്കുന്നതും, പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തിയ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. എല്ലാ അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.