നാല് ദിവസം മുമ്പ് ചുരിദാർ വിൽപ്പനയ്ക്കായി എത്തി വീട്ടമ്മയെ അന്യസംസ്ഥാനക്കാരൻ കടന്നു പിടിച്ചു, ഇന്നലെ രാത്രി വീണ്ടുമെത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
സ്വന്തം ലേഖകൻ കൊട്ടിയം: ചുരിദാർ വിൽപ്പനയുടെ മറവിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് ഇന്നലെ രാത്രി വീണ്ടുമെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിന് മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയത്തിൽ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് വീണ്ടും ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രിയോടെ എത്തിയ പ്രതി മുറിക്കുള്ളിൽ കയറി കയറുകൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയിൽ നിന്ന് ഭർത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]