അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ പകരുന്നതിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ അടുപ്പിൽ തീ കത്തിക്കാനായി മണ്ണെണ്ണ പകരുന്നതിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു. അതിരമ്പുഴ മറ്റം കവല തൃക്കേൽ അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന കട്ടപ്പന അയ്യപ്പൻകോവിൽ സ്വദേശി കുഴിപ്പിൽ മെറീന (റസിയ അബീഷ് -29 ) ആണ് മരിച്ചത്. അടുപ്പിനുള്ളിൽ പ്ലാസ്റ്റിക് കവറുകൾ വച്ചു തീ കത്തിച്ചശേഷം കുപ്പിയിൽ ഇരുന്ന മണ്ണെണ്ണ അടുപ്പിലേക്ക് ഒഴിക്കുമ്പോഴാണ് വസ്ത്രത്തിൽ തീ പടർന്നത്. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഭർത്താവ് അബീഷ് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെ യുവതി ഓടി […]