കോക്കോണിക്‌സ് ; കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്റ് ജനുവരിയിൽ വിപണിയിലെത്തും : മുഖ്യമന്ത്രി

കോക്കോണിക്‌സ് ; കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്റ് ജനുവരിയിൽ വിപണിയിലെത്തും : മുഖ്യമന്ത്രി

 

സ്വന്തം ലേഖിക

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കോക്കോണിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ ലാപ്‌ടോപ്പുകൾ ജനുവരിയിൽ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റെഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്ടോപ്പ് നിർമിക്കുന്നത്. ഇത് മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി മാറുമൊന്നാണ് ഇന്റൽ ഇന്ത്യ മേധാവി നിർവൃതി റായ് വിശേഷിപ്പിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇൻറെൽ, യുഎസ്ടി ഗ്ലോബൽ, കെൽട്രോൺ, അക്‌സിലറോൺ എന്ന സ്റ്റാർട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങൾ ഒന്ന് ചേർന്നാണ് കോക്കോണിക്‌സ് നിർമ്മിക്കുന്നത്. ഉത്പാദനത്തിലും വിൽപനയിലും സർവീസിലും മാത്രമല്ല കോക്കോണിക്‌സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്‌ടോപുകൾ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.