മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖരിൽ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജ്യാമ്യമെടുത്തു, എന്നാൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട് ഐ.ജിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖരിൽ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജ്യാമ്യമെടുത്തു, എന്നാൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട് ഐ.ജിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു

 

സ്വന്തം ലേഖിക

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ നിർമ്മിച്ചവരിൽ പ്രമുഖൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട്ടിലെ ഐജിക്കും ഡിജിപിക്കും കത്തയച്ചു.

ചട്ടംലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിച്ച ഒരാളെ ആദ്യം തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബാക്കിയുള്ളവരെല്ലാം ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ശക്തമായ എതിർപ്പുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും കോടതിയിലെത്തിയിരുന്നു. ആൽഫാ സെറീൻ ഫ്‌ളാറ്റുകൾ നിർമിച്ച പോൾ രാജിന്റെ ജാമ്യപേക്ഷയെ എതിർത്ത് തോൽപിച്ച് ഉത്തരവ് വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് അനധികൃത നിർമാണങ്ങളിൽ ഏറ്റവും വലുതും ചെലവേറിയതുമായ ജെയിൻ കോറൽകോവ് കെട്ടിപ്പൊക്കിയ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സന്ദീപ് മേത്ത ഇക്കഴിഞ്ഞ 18ന് അതീവ രഹസ്യമായി മുൻകൂർ ജാമ്യം നേടിയത്. ബന്ധപ്പെട്ട കോടതിയെ നേരിട്ട് സമീപിച്ച് വിശദീകരണം നൽകാൻ പ്രതിക്ക് സാവകാശം നൽകിക്കൊണ്ടുള്ള ഇടക്കാല ജാമ്യമാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ കോടതിയിൽ ഇനി വീണ്ടും മേത്ത ജാമ്യാപേക്ഷ സമർപ്പിക്കണം. ഇതിന് നാലാഴ്ചയാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ ക്രൈബ്രാഞ്ചിന് പ്രതിയെ തൊടാനാവില്ല.

അതേസമയം, അന്വേഷണസംഘത്തിന്റെ വിശദീകരണം കേൾക്കാതെ അനുവദിച്ച ജാമ്യം റദ്ദാക്കി കിട്ടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇതിനായി മദ്രാസ് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ എന്നിവർക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കത്തയച്ചു. കേസ് രേഖകളും ഫ്‌ളാറ്റുകൾക്ക് മേൽ നടപടി നിർദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവും ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ആൽഫാ സെറീൻ ഫ്‌ളാറ്റുടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെ തുടർന്നാണ് ഇദ്ദേഹം കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് പോൾ രാജിനെ അടുത്ത മാസം അഞ്ചുവരെ റിമാൻഡ് ചെയ്തു.