പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിന് നേരെ ആക്രമണം: കാരാപ്പുഴയിൽ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ: അറസ്റ്റിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ഗുണ്ട; പിടികൂടാനെത്തിയ പൊലീസിനു നേരെ കത്തി വീശി ഭീഷണി

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിന് നേരെ ആക്രമണം: കാരാപ്പുഴയിൽ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ: അറസ്റ്റിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ഗുണ്ട; പിടികൂടാനെത്തിയ പൊലീസിനു നേരെ കത്തി വീശി ഭീഷണി

ക്രൈം ഡെസ്ക്

കോട്ടയം: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കാരാപ്പുഴയിൽ കാമുകനെ കുത്തിപ്പരിക്കേൽപ്പിക്കുകയും , കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.

ജില്ലയിലെ എല്ലാ ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി – 23) യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പൊലീസിനു നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടാണ് കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ ഗണേഷിന്റെ മകൻ സുജിത്തിനെ (22) യാണ് ഒക്ടോബർ ഒൻപതിന് വൈകിട്ട് അഞ്ചരയോടെ ജിബിൻ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിബിൻ നീണ്ടൂർ , എറ്റുമാനൂർ , കല്ലറ എന്നിവിടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുനത്.

പാടശേഖരങ്ങളിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലാണ് ജിബിൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ബൈക്ക് റോഡരികിൽ വച്ച ശേഷം , പാടശേഖരങ്ങളിലൂടെ നടന്നാണ് ജിബിൻ ഒളിസങ്കേതങ്ങളിൽ എത്തിയിരുന്നത്.

രാത്രിയിൽ ബൈക്കിൽ പാലാ , ഏറ്റുമാനൂർ പ്രദേശങ്ങളിൽ എത്തിയിരുന്ന പ്രതി, ഇവിടെ നിന്നാണ് കഞ്ചാവും ഭക്ഷണവും മറ്റും വാങ്ങിയിരുന്നത്. പാലായിലെ ഗുണ്ടാ സംഘങ്ങളാണ് ഇയാൾക്ക് വേണ്ട സഹായം ചെയ്തത് നൽകിയിരുന്നത്.

കഴിഞ്ഞ ദിവസം ഇയാൾ പാലായിലുണ്ടെന്ന വിവരം ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് എസ്എച്ച് ഒ യുടെ നേതൃത്വത്തിൽ എസ്.ഐ ടി.ശ്രീജിത്ത്, എ.എസ് ഐ കെ.കെ രാജേഷ് , സീനിയർ സി.പി.ഒ പി.എൻ മനോജ് , സി.പി.ഒമാരായ ബൈജു കെ.ആർ , സി.സുദീപ് , ടി.ജെ സജീവ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപെടാനും പ്രതി ശ്രമിച്ചു.

ഇതിനിടെ പ്രതി തന്റെ കത്തി വലിച്ചെറിഞ്ഞു കളഞ്ഞു. തുടർന്ന് പൊലീസ് സംഘം പിന്നാലെ എത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. വധശ്രമം അടക്കം അടക്കം പതിനാറ് കേസുകളിൽ പ്രതിയാണ് ജിബിൻ. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയാണ് ജിബിൻ. അലോട്ടി ജയിലിൽ കഴിയുമ്പോൾ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ജിബിനായിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ജിബിൻ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് ശേഷമാണ് പ്രതി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

കേസിൽ ഒളിവിലിരുന്ന സമയത്തും ജിബിൻ ബൈക്കിൽ കത്തിയുമായാണ് നടന്നിരുന്നത്. കുത്തേറ്റ സുജിത്തിന്റെ സഹോദരനെ ആക്രമിക്കുമെന്നും , കൊലപ്പെടുത്തുമെന്നും ജിബിൻ ഭീഷണി മുഴക്കിയിരുന്നു.

അഞ്ച് കഞ്ചാവ് കേസും വധശ്രമവും അടക്കം ഗാന്ധിനഗർ സ്റ്റേഷനിൽ ജിബിനെതിരെ എട്ട് കേസുകൾ നിലവിലുണ്ട്. അലോട്ടിയുമായി ചേർന്ന് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ജിബിൻ പ്രതിയാണ്. കോടിമതയിൽ യുവാവിനെ വിനീത് സഞ്ജയനൊപ്പം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ജിബിൻ പ്രതിയാണ്. ഇത് അടക്കം ജിബിനെതിരെ രണ്ട് കേസുകൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. എക്സൈസ് രജിസ്റ്റർ ചെയ്ത അഞ്ച് കഞ്ചാവ് കേസും , പാലായിൽ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസും ജിബിനെതിരെ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.