കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോൺസണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭർതൃമാതാവ് അന്നമ്മ തോമസിെന്റയും രണ്ടാം ഭർത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങൾ ജോൺസൺ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ജോളി മൊഴി നൽകി . ഇന്ന് രാവിലെ ഷാജുവിനെയും അദ്ദേഹത്തിെന്റ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യുന്ന വടകര കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലേക്ക് ജോളിയെയും എത്തിച്ചിരുന്നു. ഇവിടെ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യംപറഞ്ഞത്.

ഷാജുവിെന്റ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ജോളി ഇന്നലെ മൊഴി നൽകിയിരുന്നു. സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതിെന്റ അടിസ്ഥാനത്തിലാണ് ഷാജുവിനെയും സക്കറിയയേയും ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയത്. ജോൺസണെതിരെ പുതിയ മൊഴി വന്ന പശ്ചാത്തലത്തിൽ ജോൺസണെയും മൊഴിയെടുക്കാൻ പൊലീസ് വിളിച്ചു വരുത്തിയേക്കുമെന്ന സൂചനയുമുണ്ട്. ജോളിയേയും സക്കറിയയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജുവിെന്റ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്നാണ് ജോളി കഴിഞ്ഞ ദിവസം മൊഴി നൽകിയത്. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നു. ഷാജുവും താനുമായുള്ള ബന്ധത്തിലും പണമിടപാടുകളിലും സിലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സിലിയോട് പകതോന്നാൻ കാരണമായതെന്നും ജോളി പറഞ്ഞിരുന്നു. സിലി മരിച്ചതിനു ശേഷം ഷാജുവിെന്റ മൊബൈലിലേക്ക് മെസേജ് അയച്ചിരുന്നെന്നും ജോളി പൊലീസിനെ അറിയിച്ചു.

ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടിൽ നിന്നായിരുന്നുവെന്ന് മകനും പൊലീസിന് മൊഴി നൽകിയിരുന്നു.